1. ആദ്യമായി https://selfregistration.cowin.gov.in/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

2. Register or Login for vaccination എന്ന പേജ് അപ്പോൾ ഓപ്പൺ ആകും.

3. രജിസ്റ്റർ ചെയ്യേണ്ട വ്യക്തിയുടെ ഫോൺ നമ്പർ അവിടെ കൊടുത്തു Get OTP എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക.

4. നിങ്ങൾ നൽകിയ നമ്പറിലേക്കു വരുന്ന OTP എന്റർ ചെയ്തു login ചെയ്യുക. Register for vaccination എന്ന പേജ് ആയിരിക്കും login ചെയ്യുമ്പോൾ ആദ്യം വരിക.

5. അവിടെ Photo ID Proof എന്ന ആദ്യത്തെ ഓപ്ഷനിൽ ആധാർ അല്ലെങ്കിൽ അതിൽ പറയുന്ന ഏതെങ്കിലും ഓപ്ഷൻ സെലക്ട് ചെയ്തതിനു ശേഷം മറ്റു ചോദ്യങ്ങളുടെ ഉത്തരം ID കാർഡിൽ ഉള്ളത് പോലെ തന്നെ കൃത്യമായി കൊടുത്തു register ചെയ്യുക.

6. അപ്പോൾ U are Successfully Registered എന്ന മെസ്സേജ് കാണിക്കുകകയും Account Details എന്ന അടുത്ത പേജിലേക്ക് പോകുകയും ചെയ്യും.

7. അവിടെ Add more എന്ന ഓപ്ഷൻ വഴി 3 പേരെ കൂടി ഇതേ മൊബൈൽ നമ്പർ വെച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ പേരിൻ്റെ സൈഡിൽ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനായി കലണ്ടർ ചിഹ്നത്തിൽ ഉള്ള buttonil ക്ലിക്ക് ചെയ്യുമ്പോൾ Book Appointment for Vaccination എന്ന പേജ് ഓപ്പൺ ആകുന്നതാണ്.

8. അവിടെ state (Kerala), District , Block Pin code എന്നീ ഓപ്ഷൻ കൊടുത്തു search ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ വാക്സിനേഷൻ സെന്റർ ലിസ്റ്റ് കാണാവുന്നതാണ്.

9.(അവിടെ തന്നിരിക്കുന്ന അടുത്ത സെൻ്റർ) എന്ന ഓപ്ഷൻ സെലക്ട് ചെയ്യുമ്പോൾ ഇനി ഒഴിവുള്ള തീയതി, അന്ന് എത്ര പേർക്ക് കൂടി എടുക്കാം എന്നും കാണിക്കും (Available Date and Capacity). അവിടെ നെക്സ്റ്റ് അടിച്ചു അടുത്ത ദിവസങ്ങളിലെ ലഭ്യത കൂടി നോക്കി സൗകര്യപ്രഥമായ തീയതി തിരഞ്ഞെടുത്തു book ബട്ടൺ ക്ലിക്ക് ചെയ്യുക.

10. Appointment confirmation എന്ന അടുത്ത പേജിലേക്ക് പോകുകയും, വാക്സിനേഷൻ കേന്ദ്രം, തിയതി എന്നിവ ഒരിക്കൽ കൂടി ഉറപ്പു വരുത്തിയ ശേഷം confirm ബട്ടൺ പ്രെസ്സ് ചെയ്യുമ്പോൾ ബുക്കിങ് കൺഫേം ആകുകയും ചെയ്യും. Appontment successful എന്ന മെസ്സേജ് അപ്പോൾ സ്ക്രീനിൽ കാണുകയും അത് ഡൌൺലോഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ വരുകയും ചെയ്യും.

11 .നിങ്ങൾ രജിസ്റ്റർ ചെയ്ത നമ്പറിലേക്കു അപ്പോയ്ന്റ്മെന്റ് ഡീറ്റെയിൽസ് SMS ആയി വരികയും ചെയ്യും. എടുത്ത അപ്പോയ്ന്റ്മെന്റ് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ആയി വീണ്ടും ഇതേ link ഉപയോഗിച്ച് മുമ്പ് കൊടുത്ത ഫോൺ നമ്പർ വെച്ച് login ചെയ്യുക (വീണ്ടും OTP കൊടുക്കണം).

രജിസ്റ്റർ ചെയ്ത വ്യക്തിയുടെ പേരിന്റെ സൈഡിൽ കാണുന്ന കലണ്ടർ സൈൻ പ്രെസ്സ് ചെയ്തു Reshedule appointment എന്ന ഓപ്ഷൻ വഴി മറ്റൊരു കേന്ദ്രമോ തിയതിയോ തിരഞ്ഞെടുകാവുന്നതാണ്

നിങ്ങൾ വിട്ടുപോയത്