ക്രിസ്‌തുമസ്‌ സന്ദേശം

യേശുക്രിസ്തുവിൻ്റെ ജനനത്തെ ഓർമ്മിപ്പിക്കുന്നതാണല്ലോ ക്രിസ്തുമസ്സ്, ലോകമെമ്പാടുമുള്ള ജനങ്ങൾ ഈ ആഘോഷത്തിൽ പങ്കുചേരുന്നു. എന്നാൽ യേശുക്രിസ്‌തു ആരാണ്…? എന്തിനുവേണ്ടി ഭൂമിയിൽ വന്നു….? യേശുവിന്റെ ജനനം കൊണ്ട് എനിക്ക് എന്തുപ്രയോജനം ഉണ്ടായി….? തുടങ്ങിയ കാര്യങ്ങൾ ആഘോഷപരിപാടിയിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം ആളുകളും ചിന്തിക്കാറില്ല. ഈ ക്രിസ്‌മസ് വേളയിൽ മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ആഘോഷിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  1. യേശുക്രിസ്തു ആരാണ്?

( യോഹന്നാൻ 1 : 14 )
വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
ആമേൻ…

( കൊലോസ്യർ 1 : 15-17 )
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്‌ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
ആമേൻ…

  1. എന്തിനുവേണ്ടി ഭൂമിയിൽ വന്നു?

(മത്തായി 1 : 20, 21)
ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.
അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.
ആമേൻ…

( 1 തിമോഥെയോസ് 1 : 15, 16 )
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ. എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.
ആമേൻ…

3.എനിക്ക് എന്തുപ്രയോജനം ഉണ്ടായി?

Luke 2:12
And this will be the sign to you: You will find a Babe wrapped in swaddling cloths, lying in a manger.

The Greatest gift that was given to us, came in a form of a babe🙏🏼

പാപിയായിരുന്ന ഞാൻ യേശുക്രിസ്‌തുവിലൂടെയുള്ള പാപമോചനം പ്രാപിക്കാൻ പാപത്തെ ഏറ്റുപറയുകയും ഉപേക്ഷിക്കുകയും യേശുവിനെ എന്റെ ജീവിതത്തിൽ കർത്താവും രക്ഷകനുമായി അംഗീകരിക്കുകയും ചെയ്‌തപ്പോൾ ഞാൻ നിത്യജീവന്റെ അവകാശിയും ദൈവത്തിൻ്റെ മകനും ആയി. ഇങ്ങനെ പറയുവാൻ താങ്കൾക്ക് സാധിക്കുമോ?

(യോഹന്നാൻ 3:16)
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെനല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
ആമേൻ…

(യോഹന്നാൻ 1:12)
അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
ആമേൻ…

മാനവരാശിയെ പാപത്തിൽ നിന്നു രക്ഷിപ്പാൻ ഭൂമിയിൽ അവതരിക്കുകയും ക്രൂശുമരണത്തിലൂടെ പാപത്തിനു പരിഹാരം വരുത്തുകയും മൂന്നാംനാൾ ഉയർത്തെഴുന്നേല്‌കുകയും ചെയ്ത യേശുവിലൂടെയുള്ള പാപമോചനം പ്രാപിച്ച് യേശുവിനെ കർത്താവും രക്ഷകനുമായി അംഗികരിക്കാതെയുള്ള ആഘോഷ പരിപാടികൾ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല എന്ന് തിരിച്ചറിയുക.

  1. പാപം ഏറ്റു പറഞ്ഞ് ഉപേക്ഷിക്കുക

( 1 യോഹന്നാൻ 1 : 8,9 )
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
ആമേൻ…

  1. യേശുവിനെ കർത്താവും രക്ഷകനുമായി അംഗീകരിക്കുക.

(റോമർ 10:9)
യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്പ്‌പിച്ചു എന്നു ഹൃദയം കൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
ആമേൻ…

  1. യേശുവിൽ വിശ്വസിച്ച് നിത്യജീവൻ്റെ അവകാശിയായിത്തീരുക.

സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.
ആമേൻ…
( യെശയ്യാവ് 53 : 4,5 )

നിങ്ങൾ വിട്ടുപോയത്