Peace be multiplied to you!“
(Daniel 4:1)
യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന് പറഞ്ഞു: “എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്.” ലോകത്തിന്റെ അധികാരത്തിലോ സമ്പത്തിനാലോ നേടി എടുക്കാൻ കഴിയുന്നതല്ല സമാധാനം. ക്രിസ്തു നല്കുന്ന സമാധാനം മനുഷ്യഹൃദയത്തിന്റെ അടിത്തട്ടില്‍ വരെ എത്തുന്നതാണ്.
“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട”. അവന്റെ സമാധാനം പ്രശാന്തത നല്കുന്നു; എല്ലാറ്റിലും പ്രശോഭിക്കുന്ന ആത്മാവിന്റെ ആന്തരിക സമാധാനമാണ് അത് നല്‍കുന്നത്. ഈ സമാധാനം ഉറപ്പാക്കാന്‍ ക്രിസ്തുവിന് എപ്രകാരമാണ് സാധിക്കുന്നത്? സ്വന്തം ക്രൂശുമരണത്തിലൂടെയാണ് അവന് അതിന് അര്‍ഹത സമ്പാദിച്ചത്. ദൈവവും മനുഷ്യനും തമ്മിലുള്ള അനുരജ്ഞനം സാധ്യമാക്കാന്‍ അവന് സ്വന്തം ജീവന് നല്കി. വചനം ശ്രവിക്കുമ്പോൾ കുരിശിന്റെ അപഹാസ്യതയിലും യേശുവിനെ വിട്ട് ഓടിയതിന്റെ വേദനയിലും, അവന്റെ തന്നെ അവസാനം തങ്ങൾക്കും ഉണ്ടാകുമോ എന്ന ഭീതിയിലും കഴിഞ്ഞിരുന്ന ശിഷ്യർക്കാണ് യേശു സമാധാനമേകുന്നത്. എല്ലാം അവസാനിച്ചുവെന്ന് തോന്നുന്നയിടത്താണ് യേശു അതിശയകരമായ രീതിയിൽ ഇടപെടുന്നത്. പ്രതീക്ഷയറ്റ് അടിത്തട്ടിലെത്തിയ മനുഷ്യരെയാണ് അവൻ കരം പിടിച്ചുയർത്തുന്നത്.
ലോകം നൽകുന്ന സമാധാനത്തെ മുറുകെ പിടിക്കാതെ, ക്രിസ്തു നൽകുന്ന സമാധാനത്തെ മുറുകെപ്പിടിക്കുക. ലോകത്തിൻറെ സമാധാനം നശ്വരവും, ക്രിസ്തു നൽകുന്ന സമാധാനം അനശ്വരവുമാണ്. ക്രിസ്തുവിൻറെ സമാധാനം ആകുലതകളെയും വേദനകളെയും ജീവിതത്തിൽ മാറ്റി, സമാധാനവും, സന്തോഷവും നൽകുന്നു. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
നിങ്ങള്‍ക്കു സമാധാനം സമൃദ്ധമായി ഉണ്ടാകട്ടെ
(ദാനീയേൽ 4:1)