വചനചിന്ത 📖❤️

ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ പറയുന്നു, കരയാനുള്ള സമയവും ചിരിക്കാനുള്ള സമയവും കർത്താവ് നിശ്ചയിച്ചിട്ടുണ്ട് എന്നു തിരുവചനത്തിൽ പറയുന്നു. ദുഃഖത്തിന്റെ കാലങ്ങളിൽ നമുക്ക് പ്രചോദനം നൽകുന്ന ഒന്നാമത്തെ കാര്യം, ബൈബിൾ ദുഃഖത്തെ അപ്രധാനമായി കാണുന്നില്ല എന്നതാണ്. മറിച്ച് ദുഃഖത്തിന്റെ യാഥാർത്ഥ്യത്തെയും അതിനോടുള്ള നമ്മുടെ പോരാട്ടത്തെയും ബൈബിൾ സത്യസന്ധമായി കാണുന്നു.

ദൈവം നമ്മെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നത്‌ എങ്ങനെയാണ്‌’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. തന്റെ വചനമായ ബൈബിളിലൂടെയും പ്രാർഥനയെന്ന ഉപാധിയിലൂടെയുമാണ്‌ മുഖ്യമായും കർത്താവ് ചെയ്യുന്നത്‌. ആശ്വാസത്തിനായി ദൈവത്തിലേക്കു തിരിയുന്നപക്ഷം ജീവിതത്തിലുണ്ടാകുന്ന ഏതൊരു സങ്കടവും ദുരിതവും ദൈവകൃപയാൽ നേരിടാൻ അവൻ നമ്മെ ശക്തരാക്കും. കണ്ണീരോടെ കർത്താവിൻറെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്.

എവിടെയോ മറഞ്ഞിരുന്നുകൊണ്ട് മനുഷ്യൻ പ്രാർത്ഥിക്കുമ്പോൾ അനുഗ്രഹങ്ങൾ ചൊരിയുന്ന ഒരു ശക്തിയല്ല ദൈവം. പിന്നെയോ നമ്മുടെ വേദനകണ്ട്‌ മനസ്സലിഞ്ഞ് നമ്മെ തേടിവരുന്ന ഒരു വ്യക്തിയാണ്. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും” (യോഹ 14:18) എന്നു വാഗ്ദാനം ചെയ്ത കർത്താവായ യേശു നമ്മുടെ ഹൃദയകവാടത്തിൽ മുട്ടുന്നുണ്ട്. നാം ഒന്നു തുറന്നുകൊടുക്കുകയേ വേണ്ടു; അവിടുന്ന് അകത്തുപ്രവേശിക്കുകയും നമ്മുടെ വേദനകളിൽ നമ്മെ ആശ്വസിപ്പിക്കുകയും നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുകയും ചെയ്യും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്