ലോകത്തിലെ ജീവിതത്തിൽ നാമോരോരുത്തരും പാപത്താൽ ബന്ധിക്കപ്പെട്ടു കിടക്കുന്നവരാണ്. പാപത്തിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ, ഒരുവൻ മാത്രമേ ഉള്ളൂ അവൻറെ പേരാണ് യേശുക്രിസ്തു.പാപാന്ധകാരത്തിൽ തപ്പിത്തടഞ്ഞ്, മരണത്തിന്റെ താഴ്‌വരയിലൂടെ, ലക്ഷ്യമില്ലാതെ ഉഴലുന്ന കൂട്ടം തെറ്റിയ കുഞ്ഞാടുകൾക്ക് സുരക്ഷിതമായി ലഷ്യത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന പ്രകാശമായാണ് ഈശോ ബെത് ലഹേമിലെ ഒരു പുൽക്കുടിലിൽ പിറന്നുവീണത്. ക്രിസ്തുവിലൂടെ ഭൂമിയിൽ ഉദയംചെയ്ത ദൈവത്തിന്റെ പ്രകാശത്തെ മറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയുന്നതൊന്നും ഈ പ്രപഞ്ചത്തിലില്ല. ഇന്നത്തെ ലോകത്തിലും, എത്ര കഠിനമായ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, ദൈവവചനത്തിലൂടെ ലോകത്തിൽ കത്തിജ്വലിക്കുന്നുണ്ട്.
നമ്മിലെ അന്ധകാരത്തെയും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെയും തിരിച്ചറിഞ്ഞ്, എകരക്ഷകനായ യേശുക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് കണ്ണുകൾ തുറക്കാൻ നമുക്കാവുന്നുണ്ടോ? ഒരു മനുഷ്യന്‍റെ പാപം അവന്‍റെ സ്വന്തം ജീവിതത്തിലും, മറ്റുള്ളവരുടെ ജീവിതത്തിലും, ചുറ്റുപാടുകളിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ചിലപ്പോഴൊക്കെ അതു മാരകവുമായേക്കാം. അതിനാല്‍ പാപം മോചിപ്പിക്കുവാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. സുവിശേഷങ്ങളില്‍ നാം കാണുന്ന യേശു പാപങ്ങള്‍ മോചിക്കുന്ന ദൈവമാണ്. അവിടുന്നു പാപം മോചിക്കുക മാത്രമല്ല അതുമൂലമുണ്ടാകുന്ന എല്ലാ മുറിവുകളെയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്നു. ഇത് ദൈവത്തിന്‍റെ കരുണയുടെ പ്രവൃത്തിയാണ്. ഈ കരുണ സ്വീകരിക്കുവാന്‍ നാം പാപങ്ങള്‍ ഏറ്റു പറയുകയും ക്രൂശിതനായ യേശുവിലേക്കു നോക്കുകയും വേണം.
ദൈവം തന്‍റെ വചനത്തിലൂടെയും തന്‍റെ ആത്മാവിലൂടെയും പാപത്തെക്കുറിച്ചു അവബോധം നൽകുന്നു. യേശുക്രിസ്തുവിനല്ലാതെ മറ്റാരിലും നമുക്ക് പാപമോചനം ഇല്ല. 1യോഹന്നാൻ 1:9ൽ പറയുന്നു, നാം നമ്മുടെ പാപങ്ങൾ യേശുവിനോട് ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിക്കും എന്ന്. നാം ഓരോരുത്തർക്കും നമ്മുടെ പാപങ്ങളെ ഏറ്റു പറയുകയും, പാപമോചകനായ യേശുവിൽ അഭയം പ്രാപിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി കൃപകളാൽ അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day