
വിശ്വസ്തതയുടെ പര്യായമാണ് ദൈവം. ഹെബ്രായ തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം “വിശ്വസ്തത” എന്ന പദം, ഒരു സംഗതിയോട് അല്ലെങ്കിൽ വ്യക്തിയോട് സ്നേഹപൂർവം പറ്റിനിൽക്കുന്നതും ആ സംഗതിയോട് അല്ലെങ്കിൽ വ്യക്തിയോട് ബന്ധപ്പെട്ട ഉദ്ദേശ്യം സാധിക്കുന്നതുവരെ വിട്ടുപോകാത്തതുമായ ദയയെ അർഥമാക്കുന്നു. വിശ്വസ്തനായ ഒരു വ്യക്തി സ്നേഹസമ്പന്നനുമായിരിക്കും. മനുഷ്യർ വിശ്വസ്തത കാണിക്കുന്നതിൽ മിക്കപ്പോഴും പരാജയപ്പെടുന്നെങ്കിലും, അതുല്യമായ വിധത്തിൽ ദൈവം വിശ്വസ്തത പ്രകടമാക്കുന്നു

നാം ദൈവസന്നിധിയിൽ നിന്നും മാറി സഞ്ചരിച്ചു നമ്മുടേതായ രീതിയിൽ സഞ്ചരിക്കുമ്പോൾ ദൈവത്തിന്റെ വിശ്വസ്തത പ്രകാരം നമ്മളെ ദൈവത്തിന്റെ വഴിയിൽ സഞ്ചരിപ്പിച്ചു ദൈവം ഉദ്ദേശിച്ചതിനെ നിവർത്തിച്ചു കാണിക്കുന്ന ഒരു വിശ്വസ്തനായ ദൈവമാണ് നമ്മുടെ ദൈവം. അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനു മുൻപ് നമ്മളെ കണ്ട ദൈവം നമ്മളെ കുറിച്ചുള്ള ദൈവിക പദ്ധതികളും നടപ്പാക്കാൻ ദൈവം വിശ്വസ്തനാണ്. പലപ്പോഴും ദൈവ പദ്ധതിയിൽ നിന്നും നാം മാറിപോകാൻ ഉള്ള കാരണം നമ്മളെ വിളിച്ചതിന്റെ പദ്ധതിയും അതിന്റെ പിന്നിലെ ഉദ്ദേശവും മനസിലാക്കാൻ വൈകി പോകുന്നതുകൊണ്ടാണ്.

നാം ദൈവത്തിന്റെ മക്കൾ ആയതുക്കൊണ്ട്, നമ്മളുടെ ഏതു കാര്യവും നടപ്പാക്കാൻ ദൈവം വിശ്വസ്തൻ ആണ്. തിരുവചനം നോക്കിയാൽ ഇസ്രായേൽ ജനത അവിശ്വസ്ത കാണിച്ചിട്ടും, ആ ജനത്തോട് വിശ്വസ്തത കാണിച്ചവനാണ് ദൈവം. ദൈവത്തിന്റെ വിശ്വസ്ത ജീവിതത്തിൽ വെളിപ്പെടുന്നതിനായി നാം ദീർഘക്ഷമയോടെ കാത്തിരിക്കണം. നമ്മുടെ അവിശ്വസ്തതയിലും നമ്മോട് വിശ്വസ്തനായ ദൈവത്തെ നാം മറന്നു കളയുവാൻ ഇടയാകരുത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.







