He will be led like a sheep to the slaughter. And he will be mute like a lamb before his shearer. For he will not open his mouth.“
(Isaiah 53:7)
ലോകനന്മക്കുവേണ്ടി പ്രവർത്തിച്ച ധാരാളം വിപ്ലവപ്രസ്ഥാനങ്ങളും നേതാക്കന്മാരും ചരിതത്തിലുടനീളം ഉണ്ടായിട്ടുണ്ട്. എന്നാൽ അവരെല്ലാം ശബ്ദം ഉയർത്തിയപ്പോൾ ആണ് വിപ്ലവപ്രസ്‌ഥാനങ്ങളിൽ വിജയം വരിച്ചത്, എന്നാൽ ശബ്ദം ഉയർത്താതെ മൗനമായി നിന്ന് ലോകത്തിന്റെ പാപത്തിന്റെ മേൽ വിജയം മരിച്ച ഒരാളെ ഉള്ളൂ അതാണ് യേശുക്രിസ്തു. യേശുക്രിസ്‌തു വെറും ഒരു നേതാവോ മതസ്ഥാപകനോ അല്ല അവിടുന്ന് സകലമനുഷ്യരുടെയും ദൈവമായ കർത്താവാണെന്ന് ലോകത്തിന് വെളിപ്പെടുത്തി. ഈ യാഥാർഥ്യം വെളിപ്പെടുത്തുന്ന സംഭവങ്ങൾ കുരിശുമരണത്തിനു മുൻപുള്ള യേശുവിന്റെ വിചാരണവേളയിലും നാം കാണുന്നുണ്ട്.
ഈശോയുടെ വിചാരണവേളയിൽ പീലാത്തോസിന്റെ പല ചോദ്യങ്ങൾക്കുമുൻപിലും ഈശോ മൗനം പാലിച്ചതായി നാം കാണുന്നു. ക്രൂശീകരണത്തിന് മുന്നോടിയായി യേശുവിനെ ചോദ്യം ചെയ്തപ്പോൾ മറുപടി നല്കാത്തിടത്തൊക്കെ കുറ്റവാളിയെന്ന നിലയിലോ വക്രബുദ്ധിയെന്ന നിലയിലോ അല്ല മറിച്ച് ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന നിലയിലായിരുന്നു യേശു മറുപടി നല്കാതിരുന്നത്. യേശുവിന് പീലാത്തോസിന്റെയും ഉന്നത അധികാരിയുടെയും ചോദ്യങ്ങൾക്ക് മുൻപിൽ പറയാൻ ന്യായങ്ങൾ ഉണ്ടായിരുന്നു എന്നാൽ നാം ഒരോരുത്തരുടെയും പാപങ്ങൾക്ക് വേണ്ടി കർത്താവ് ഒരക്ഷരവും ഉരിയാടിയില്ല. എന്നാൽ യേശുവിന്റെ ശ്രശ്രൂഷ കാലയളവിൽ മറുപടി നല്കേണ്ടത്ത് അവൻ ഇടയനെപ്പോലെ പഠിപ്പിച്ചു.
യേശുക്രിസ്‌തുവിന്റെ പീഡാസഹനത്തിലൂടെയും, കുരിശുമരണത്തിലൂടെയും, ഉത്ഥാനത്തിലൂടെയും അവിടുന്ന് ഒരേസമയം ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടും, ലോകത്തിന് രക്ഷ പ്രദാനം ചെയ്യുന്ന ഇടയാനുമാണെന്ന് ക്രൂശുമരണത്തിലൂടെ യേശു അവിടുന്ന് തെളിയിച്ചു. നമ്മുടെ അനുദിന ജീവിതത്തിൽ പറയാൻ ന്യായങ്ങൾ ഉണ്ടായിട്ടും കുറ്റക്കാരനായി വിധിക്കുന്ന അവസ്ഥകൾ ഉണ്ടാക്കാം എന്നാൽ ഏതു സാഹചര്യത്തിലും യേശു എന്ന കുഞ്ഞാടിനെപ്പോലെ മൗനം പാലിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.