പുരോഹിതന്മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്ഠന്മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്; കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍.കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു. ആദിനം! ഹാ, കഷ്ടം! സര്‍വശക്തനില്‍നിന്നുള്ള സംഹാരമായി അതു വരുന്നു.ജോയേല്‍ 1 : 13-15
ആഗോള സഭയെ വരിഞ്ഞ് മുറുക്കുന്ന പൈശാചികതക്കെതിരെ ദൈവ സന്നിധിയില്‍ വിലപിക്കുവിന്‍! അള്‍ത്താരയില്‍ ആഭാസന്മാര് അഴിഞ്ഞാടുന്നു വിനാശത്തിന്റെ മ്ലേശ്ചത ഉച്ഛസ്ഥായില്‍ വത്തിക്കാനില്‍ പിടിമുറുക്കി കഴിഞ്ഞപ്പോള്‍ തന്നെ . ഭിന്നതയുടെ വിഭാഗിയതയുടെ അന്തഃചിദ്രത്തിന്റെ ശക്തികള്‍ കത്തോലിക്കാസഭയെ സ്വന്തമാക്കി കഴിഞ്ഞു.
കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പ്രതികാര തെറിവിളി കുര്‍ബ്ബാനാ സ്ഥലങ്ങളില്‍ നിന്ന് വിട്ട് നില്ക്കുവിന്! അത് സാത്താന്റെ കളിക്കളങ്ങളാണ് സര്‍വ്വത്ര പൈശാചികത !!! അതിലും ശ്രേഷ്ഠം നിങ്ങളുടെ ഭവനങ്ങളാണ് മുറിയടച്ച് ഹൃദയത്തില്‍ കര്‍ത്താവിനെ ആരാധിക്കുവിന്‍ …മാനുഷിക പാരമ്പര്യങ്ങളില്‍ കുടുങ്ങി പൈശാചിക ലോകം സൃഷ്ടിക്കുന്നവരല്ല ക്രിസ്തുവാണ് ലോകരക്ഷകന് .അവന് പിറന്നത് കാലിത്തൊഴുത്തിലാണ് മണിമാളികയിലല്ല.
നിങ്ങളുടെ ക്രിസ്തുവിനെ രക്ഷപെടുത്താന്‍ ദൈവാലയങ്ങളില്‍ കലഹിക്കേണ്ടതില്ല ആ ക്രിസ്തു നിങ്ങളെ വിട്ട് പോകാതിരിക്കുവാന്‍ ദൈവാലയങ്ങളില്‍ നിന്നിറങ്ങി നിങ്ങളുടെ ഭവനത്തിലേക്ക് നടക്കുവിന്‍ . കാരണം, ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.റോമാ 14 : 17
അവന് ജനിച്ചത് ജറുസലേം ദൈവാലയത്തിലോ ദൈവാലയ അങ്കണത്തിലോ അല്ല . കാലിത്തൊഴുത്തിലാണ്. ആ നക്ഷത്രം നില്‍ക്കുന്നത് ദൈവാലയത്തിന് മുകളിലല്ല ആടിനെ മേയ്ക്കുന്ന ആട്ടിടയന്മാര്ക്ക് മുകളിലാണ്.
Shinto Pj