ഭരണഘടനാ ശിൽപിയും, രാജ്യം കണ്ട മഹാൻമാരായ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളുമായ ബി.ആർ അംബേദ്ക്കറിൻ്റെ ജന്മദിനമാണിന്ന്. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിൻ്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങൾക്കെതിരെയുള്ള സമരങ്ങൾക്ക് ഇന്നും പ്രചോദനമാണ്.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ ഭരണഘടനയുടെ മൂല്യങ്ങൾ ഒന്നൊന്നായി തകർക്കാൻ വർഗീയ ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്ന കാലമാണിത്. അതിനെതിരെ അണിനിരക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് അദ്ദേഹത്തിൻ്റെ ആശയങ്ങൾ കരുത്തു പകരുന്നു. ജാതി ചൂഷണങ്ങളില്ലാത്ത, വർഗഭേദങ്ങളില്ലാത്ത, ജനാധിപത്യം പൂർണമായും അർത്ഥവത്താകുന്ന ലോക നിർമ്മിതിയ്ക്ക് വേണ്ടി മനുഷ്യർ പോരാടുന്ന കാലത്തോളം അംബേദ്കർ ഓർമ്മിക്കപ്പെടും. അദ്ദേഹം പങ്കുവച്ച അറിവുകൾ വെളിച്ചം പകരും.

എല്ലാവർക്കും അംബേദ്കർ ജയന്തി ആശംസകൾ നേരുന്നു.

നിങ്ങൾ വിട്ടുപോയത്