Good and upright is the Lord; therefore he instructs sinners in the way.(Psalm 25:8)
ദൈവമാണ് അനുതാപവും പാപമോചനവും രക്ഷയും നല്കുന്നത്. ദൈവം പഠിപ്പിക്കുന്നില്ലെങ്കില്‍, അതായത് ദൈവം മനുഷ്യര്‍ക്ക് വെളിപ്പെടുത്തി തരുന്നില്ലെങ്കില്‍, ഏറ്റവും അത്യാവശ്യമായ കാര്യങ്ങളെക്കുറിച്ചു പോലും അറിവില്ലാതെ, അന്ധതയില്‍ മനുഷ്യര്‍ ജീവിക്കേണ്ടി വരും. ദൈവം നീതിമാന്മാര്‍ക്ക് തന്‍റെ വിശ്വസ്തതയും സ്നേഹവും വാഗ്ദാനംചെയ്യുന്നു. ദൈവം നമ്മോടുകൂടെയാണെന്ന് അറിയുന്നവര്‍ അവിടുത്തെ കല്പനകളോടു വിശ്വസ്തത പുലര്‍ത്തുമെന്നതില്‍ സംശയമില്ല. എല്ലാ ആചാരങ്ങളെക്കാളും അത്യാവശ്യം, മനുഷ്യര്‍ ജീവിതത്തില്‍ ദൈവത്തിന്‍റെ തിരുഹിതം ഹൃദയപൂര്‍വ്വവും, ആത്മാര്‍ത്ഥമായും അനുസരിക്കുകയാണ്.
പാപങ്ങള്‍ എത്ര വലിയതായാലും, എണ്ണത്തില്‍ എത്ര പെരുകിയാലും അവിടുന്നു ക്ഷമിക്കുന്നു എന്നതാണ് സത്യം. 1യോഹന്നാന്‍ 1 : 9 ൽ പറയുന്നു, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും. അത് ദൈവത്തിന്‍റെ അനന്തവും അപരിമേയവുമായ സ്നേഹം വെളിപ്പെടുത്തുന്നു. ഭൂമിയിൽ ആരും പാപികളെ തെരഞ്ഞെടുക്കാറില്ല, പകരം സൽഗുണ സമ്പന്നരെയാണ് തിരഞ്ഞെടുക്കാറ്. പുതിയ നിയമത്തിലേക്ക് നോക്കിയാൽ കർത്താവ് ദൈവീക പദ്ധതിയുടെ പൂർത്തീകരണത്തിനായി പാപികളെ തന്നെയാണ് തിരഞ്ഞെടുത്തത്.
കർത്താവ് പാപികളെ തിരഞ്ഞെടുക്കുക മാത്രമല്ല അവരെ നേർവഴി നടത്തുകയും ചെയ്തു. ഉദാഹരണമായി പറഞ്ഞാൽ, മഗദ്ലനകാരത്തിയായ മറിയം, വി മത്തായി, സക്കേവൂസ് എന്നി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളൊക്കെ പാപത്തിന്റെ അവസ്ഥയിൽ ജീവിച്ചവരായിരുന്നു. മഗദ്ലനാകാരത്തിയായ മറിയ ജീവിച്ചിരുന്ന കാലയളവിൽ പാപിനിയായ സ്ത്രീയായിരുന്നു. എന്നാൽ കർത്താവിനെ കണ്ടുമുട്ടിയതോടുകൂടി അവളുടെ ജീവിതം പാപത്തിന്റെ അവസ്ഥയിൽനിന്നും വിശുദ്ധിയുടെ ജീവിതം ആയി മാറി. കരം പിരിക്കുന്ന സക്കേവൂസിനെ ദേശക്കാർ വെറുത്തിരുന്നു. എന്നാൽ കർത്താവിനെ കണ്ടുമുട്ടിയതോടുകൂടി സക്കേവൂസിന്റെ ജീവിതത്തിൽ മാനസാന്തരം ഉണ്ടാവുകയും ദൈവിക പദ്ധതയിലേക്ക് വഴി നടത്തപ്പെടുകയും ചെയ്തു. നാം ഓരോരുത്തർക്കും ദൈവക്യപയാൽ പാപത്തിന്റെ അവസ്ഥയിൽനിന്ന് നന്മയുടെ വഴിയിലേക്ക് കർത്താവിൻറെ കരം പിടിച്ചു നടക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏