The hand of God has touched me!
‭‭(Job‬ ‭19‬:‭21‬)

പഴയ നിമയത്തിൽ ആവർത്തിച്ചു കാണുന്ന ഒരു പ്രയോഗമാണ് കർത്താവിന്റെ കരം അഥവാ ദൈവത്തിന്റെ കരം. എന്നാൽ പുതിയ നിയമത്തിൽ പരിശുദ്ധാൽമാവിന്റെ സാന്നിദ്ധ്യം ആയിരുന്നു ദൈവത്തിന്റെ കരത്തിനു പകരമായി വന്നത്. കർത്താവിന്റെ കരം ഏലിയായോടു കൂടെ ഉണ്ടായിരുന്നു” ( 1രാജ 18:46). എസ്രായും ഇതേ അനുഭവം തന്നെയാണ് പങ്കു വയ്ക്കുന്നത്. ദൈവസാന്നിധ്യത്തെയും ദൈവിക ശക്തിയെയും ദൈവ ചൈതന്യത്തെയും സൂചിപ്പിക്കാൻ വേണ്ടിയാണ് ‘കർത്താവിന്റെ കരമെന്ന പ്രതീകം’ പലപ്പോഴും ഉപയോഗിക്കുന്നത്. കർത്താവിന്റെ കരം’ യോഹന്നാനോടു കൂടെ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ, ‘കർത്താവിന്റെ സാന്നിധ്യം’ അവന്റെ കൂടെ ഉണ്ടായിരുന്നു എന്നർത്ഥം. കർത്താവിന്റെ കരം യോഹന്നാനോടു കൂടി ഉണ്ടായിരുന്നു എന്ന് വചനം പറയുന്നു. ദൈവത്തിന്റെ കരം യോഹന്നാനിൽ വന്നപ്പോൾ ഉണ്ടായപ്പോൾ സന്തോഷമാണ് ഉണ്ടായത്.

കർത്താവിന്റെ കരം കൂടെ ഉള്ളപ്പോൾ ജീവൻ വയ്‌പ്പിക്കാനും ജീവൻ പ്രദാനം ചെയ്യാനും സാധിക്കുമെന്ന് എസെക്കിയേൽ പ്രവാചകൻ വചനത്തിലൂടെ വിവരിക്കുന്നു. കർത്താവിന്റെ കരങ്ങളിലാണ് നമ്മളുടെ ജീവിതത്തിന്റെയും, പ്രവർത്തനങ്ങളുടെയെല്ലാം പരിപാലനം. കർത്താവിന്റെ സംരക്ഷണത്തിൽ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളു. തിരുവചനം നോക്കിയാൽ കർത്താവിന്റെ സംരക്ഷണം വിവിധ ലേഖനങ്ങളിലൂടെ കാണുവാൻ സാധിക്കും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്.

ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾദൈവത്തിന്റെ നിഴലിൽ കീഴിലാണ് നാം വസിക്കുന്നത്. ദൈവസാന്നിധ്യത്തിന്റെ പ്രതീകമായ ‘കർത്താവിന്റെ കരം’ നമ്മുടെ എല്ലാവരുടെയും കൂടെ ഉണ്ട് എന്നതാണ് സത്യം. എന്നാൽ നമ്മുടെ കൂടെയുള്ള ഈ ദൈവസാന്നിധ്യത്തെക്കുറിച്ച് നമ്മൾ അവബോധമുള്ളവരാണോ? ദൈവത്തിന്റ കൈപിടിച്ച് നടക്കുക വലിയൊരു ഭാഗ്യമാണ്. മരണത്തിന്റെ താഴ്‌വരയിൽ കൂടി പോയാലും നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവമാണ് നമ്മുടെ കൂടെയുള്ളത് . സാഹചര്യങ്ങളെ നോക്കാതെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും, പൂർണ്ണ വിശ്വാസത്തോടെ കൂടിയും ദൈവത്തോട് ചേർന്ന് നിൽക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്