കർത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുകയും, അനുഗ്രഹിക്കുകയും ചെയ്യുന്നു. കർത്താവിൽ നാം ആശ്രയിച്ചിട്ടും നാം അനാഥതത്വത്തിന്റെയും, ഒറ്റപ്പെടലിന്റെയും അവസ്ഥയിൽ കൂടി കടന്നു പോകണ്ട അവസ്‌ഥ ഉണ്ടാകാം. എന്നാൽ കർത്താവിൽ ആശ്രയിക്കുന്നവർ ഏത് പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോയാലും, കർത്താവിന്റെ പദ്ധതി നാശത്തിനുള്ള പദ്ധതി അല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണെന്ന് പൂർണ്ണമായി വിശ്വസിക്കുക. കാരണം കർത്താവിന്റെ നിഴലിൽ കീഴിൽ ആണ് നാം വസിക്കുന്നത്. യേശുക്രിസ്തുവിലേക്ക് നമ്മുടെ ദൃഷ്ടി ഉറപ്പിക്കുന്നത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനും അവസാനം വരെ സഹിക്കാനുമുള്ള കൃപയും ശക്തിയും നേടാൻ നമ്മെ സഹായിക്കുന്നു.
കർത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു എന്നു വച്ചാൽ, നാം നമ്മളുടെ ഹൃദയത്തിൽ എത്രത്തോളം ആണ് കർത്താവിൽ ആശ്രയം വച്ചിരിക്കുന്നു എന്ന് അവിടുന്ന് അറിയുന്നു. ചില വ്യക്തികളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ, അവർ സ്വന്തം ബുദ്ധിയിലും, അതുപോലെ തന്നെ ദൈവത്തിലും ആശ്രയിക്കും, പലപ്പോഴും പൂർണ്ണമായി കർത്താവിൽ ആശ്രയിക്കുകയില്ല എന്നാൽ കർത്താവിൽ ആശ്രയിക്കുമ്പോൾ പൂർണ്ണഹൃദയത്തോടെയും പൂർണ്ണ ആൽമാവോടു കൂടിയും ദൈവത്തിൽ ആശ്രയിക്കണം. കർത്താവ് നാം ഒരോരുത്തരുടെയും ഹൃദയങ്ങളെ അറിയുന്നു.
കർത്താവിൽ എല്ലായ്പ്പോഴും ആശ്രയിക്കാൻ ഒരു എളുപ്പവഴിയുണ്ട്. അത് യേശുവിന്റെ കരുണയിലും, കൃപയിലും ആശ്രയിക്കുക എന്നതാണ്. കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കും എന്ന ഉറച്ച ബോധ്യത്തിൽ നിന്നാണ് കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ എന്ന് സങ്കീർത്തകൻ പറയുന്നത്. കർത്താവിനെ ഭയപ്പെടുന്നവരെയുംതന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുന്നവരെയുംകര്‍ത്താവു കടാക്‌ഷിക്കുന്നു. അവിടുന്ന് അവരുടെ പ്രാണനെമരണത്തില്‍നിന്നു രക്‌ഷിക്കുന്നു;ക്‌ഷാമത്തില്‍ അവരുടെ ജീവന്‍നിലനിര്‍ത്തുന്നു.(സങ്കീർത്തനങ്ങള്‍ 33 : 18-19) നാം ഒരോരുത്തരെയും പേരു ചൊല്ലി വിളിക്കുന്ന ദൈവത്തിൽ പൂർണ്ണ ഹൃദയത്തോടെ ആശ്രയിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.