കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓപ്പറേഷനെ തുടര്‍ന്ന് അശ്രദ്ധമായി കത്രിക വയറ്റില്‍ ഉള്പെടുവാന് ഇടയായ സംഭവത്തില്‍ ഹര്‍ഷീനയ്ക്ക് ധനസഹായം അനുവദിക്കുവാനും അന്വേഷണം ആഭ്യന്തര വകുപ്പിന്റെ ഏല്‍പ്പിച്ചതിനെയും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു.
സര്‍ക്കാര്‍ സഹായം കുറഞ്ഞത് 20 ലക്ഷം എങ്കിലും വര്‍ധിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം അപര്യാപ്തമാണെന്നുള്ള ഹര്‍ഷീനയുടെ കുടുംബത്തിന്റെ നിലപാട് പരിഹരിച്ചു തുക വര്‍ധിപ്പിക്കണം. കത്രിക പുറത്തെടുക്കാനും തുടര്‍ ചികിത്സയ്ക്കും ലക്ഷങ്ങള്‍ ചെലവായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രൊലൈഫ് അപ്പോസ്തലേറ്റ് വ്യക്തമാക്കി.
പൊതുസമൂഹം പ്രസവത്തിനും മറ്റ് ആരോഗ്യസംരക്ഷണത്തിനും ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ വേണ്ട ക്രമികരണങ്ങള്‍ ചെയ്യണം. വിദഗ്ധഅന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.