The eyes of the Lord your God are always upon it, from the beginning of the year to the end of the year.
(Deuteronomy 11:12)

വർഷത്തിന്റെ ആരംഭംമുതൽ മുതൽ അവസാനം വരെ നാം ഓരോരുത്തരെയും കാത്തു പരിപാലിക്കുകയും, അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിന് നന്ദി പറയാം. 2023 അവസാനിക്കുകയാണ്. പുതിയ ഒരു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. പോയ വര്‍ഷത്തെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് സന്തോഷത്തിന്റെ നാളുകളാവാന് പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും. കഴിഞ്ഞ വർഷക്കാലം നാം ഒരോരുത്തരും പലവിധ ക്ലേശങ്ങളിൽക്കൂടിയും, ആകുലതകളിൽ കൂടിയും കടന്നു പോയ വര്‍ഷം ആയിരുന്നു. നല്ലതും ചീത്തയുമായ പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകും. അതില്‍ നല്ല ഓര്‍മകളെ മാത്രം കൂടെക്കൂട്ടുകയും ഓര്‍ക്കാന്‍ ആഗ്രഹിയ്ക്കാത്ത കാര്യങ്ങള്‍ മറന്നു കളയുകയും ചെയ്യാം. മുന്നോട്ടുള്ള ജീവിതത്തിൽ ക്രിസ്തു മാത്രം നമ്മുടെ പ്രതീക്ഷയായി മാറട്ടെ.

കഴിഞ്ഞ വർഷക്കാലം നാം വീണു പോകേണ്ട പല സാഹചര്യങ്ങളിലും, ദൈവം നമ്മെ കൈപിടിച്ചുയർത്തി. ദൈവം നൽകിയ നൻമകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയാം. പുതിയ വർഷക്കാലത്ത് ദൈവത്തിന് നാം ഓരോരുത്തരെ കുറിച്ചുമുള്ള ദൈവത്തിന്റെ ഹിതവും പദ്ധതിയും എന്താണെന്ന് മനസ്സിലാക്കാം. പുതിയ വർഷക്കാലം, ദൈവത്തിൻറെ പരിശുദ്ധാത്മാവിന്റെ മഹത്വപൂർണ്ണമായ മനുഷ്യബുദ്ധിക്ക് അതീതമായ പ്രവർത്തനങ്ങൾ നാം ഓരോരുത്തരുടെയും ജീവിതത്തിൽ വെളിപ്പെടുത്തെട്ടെ. പ്രക്ഷുബ്ധമായ കടലിൽ ഉഴറുന്ന കപ്പലുകളെ തുറമുഖത്തേയ്ക്ക് നയിക്കുന്ന ദീപസ്തംഭം പോലെ യേശുക്രിസ്തു നമ്മുടെ ജീവിതത്തിൽ നിലകൊള്ളട്ടെ. ആശ വെടിയാത്ത പ്രത്യാശയുടെ അടയാളമാണ് യേശുക്രിസ്തു.

പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതം എല്ലായ്പ്പോഴും തിളക്കമുള്ളതും, ദൈവത്തിന്റെ അനുഗ്രഹങ്ങൾ നിറയുന്ന വർഷമായിരിക്കട്ടെ. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിയ്ക്കാന്‍ കഴിയുന്ന ഒരു വര്ഷമായിമാറട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതവും ആരോഗ്യകരവും സമൃദ്ധവുമായ പുതുവത്സരാശംസകൾ.

(Jeremiah 11:5)







