ഈ വരുന്ന ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും. ഡിസംബർ 2 മുതൽ 4ാം തിയ്യതി വരെ സൈപ്രസിലും അതിന് ശേഷം ഗ്രീസിലെ ആഥൻസ്, ലാവോസ് ദ്വീപ് എന്നിവയും സന്ദർശിക്കും.

സൈപ്രസ്, ഗ്രീക്ക് എന്നിവിടങ്ങളിലെ മെത്രാൻ സമിതിയും രാഷ്ട്രീയ അധികാരികളും പാപ്പയെ പ്രത്യേകം ക്ഷണിച്ച സാഹചര്യത്തിലാണ് വത്തിക്കാൻ മധ്യമ വിഭാഗം തലവൻ മത്തെയോ ബ്രൂണി ഇക്കാര്യം അറിയിച്ചത്. കൂടുതൽ വിവരങ്ങൾ ഏതാനും ദിവസത്തിനകം പുറത്ത് വിടും എന്നാണ് പത്രസമ്മേളനത്തിൽ അറിയിച്ചത്.
നടപടി പുസ്തകത്തിൽ ബർണബാസിനെ കുറിച്ച് പറയുന്ന പോലെ വിശ്വാസത്തിൽ ഉള്ളവരെ ആശ്വസിപ്പിക്കാനും, ആശ്വാസമാകുവാനും എന്നതാണ് സൈപ്രസിലേക്കുള്ള യാത്രയുടെ ചിന്താവാചകമായി എടുത്തിരിക്കുന്നത്. എന്നാൽ ഗ്രീസിലേക്കുള്ള യാത്രക്ക് തിരഞ്ഞെടുത്തിരിക്കുന്നത് 36 മത് യുവജന സമ്മേളനത്തിന് പാപ്പ പറഞ്ഞ ദൈവത്തിന്റെ അത്ഭുതങ്ങൾ കാണാൻ നമുക്ക് തുറവിയുള്ളവരാകാം എന്നതാണ്.
കൂടാതെ ആഗോള പാവങ്ങളുടെ ദിനം നവംബർ 14 ന് പാപ്പ സാൻ പിയത്രാ ബസിലിക്കയിൽ വച്ച് വി. ബലിയർപ്പണത്തോട് കൂടെ ആഘോഷിക്കും എന്നും പത്രസമ്മേളനത്തിൽ അറിയിച്ചു.
റോമിൽ നിന്ന് ഫാ. ജിയോ തരകൻ