തൃശൂര്‍ അതിരൂപതാംഗം ഫാ. ലൂയിസ് ചാലയ്ക്കൽ (83) നിര്യാതനായി – അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ അതിരൂപതാംഗമായ ഫാ. ലൂയിസ് ചാലയ്ക്കൽ (83) അന്തരിച്ചു. ചേറൂർ വിയാനി ഭവനിലും തുടർന്ന് തൃശൂർ സെന്‍റ് ജോസഫ്സ് പ്രീസ്റ്റ് ഹോമിലുമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി (15.01.2021) 10.30 നായിരുന്നു അന്ത്യം.

ഇന്ന് (16.01.2021) ഉച്ചയ്ക്ക് 2.00 ന് കണ്ടശാംകടവ് സെന്‍റ് മേരീസ് ഫൊറോന ദേവാലയത്തിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്‍റെ മുഖ്യകാർമികത്വത്തിൽ മൃതസംസ്കാരശുശ്രൂഷകൾ ആരംഭിക്കും.

ചാലയ്ക്കൽ പരേതരായ വാറു, മറിയം ദന്പതികളുടെ മകനായ ഫാ. ലൂയീസ് 1963 ൽ വൈദികനായി. പാലയൂർ, പുത്തൻപീടിക പള്ളികളിൽ അസി. വികാരിയായി സേവനം ചെയ്തു. തുടർന്ന്, മുപ്ലിയം, നന്തിപുലം, പൊയ്യ, ചിറയ്ക്കൽ, വെള്ളാനി, പാറേക്കാട്ടുകര, കാരമുക്ക്, കാഞ്ഞാണി, പുത്തൻപീടിക, മരത്താക്കര, തൃക്കൂർ, തൊയക്കാവ്, പുലക്കാട്ടുക്കര, കല്ലൂർ വെസ്റ്റ് എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്.1978 ൽ പ്രസിദ്ധീകരിച്ച ആദ്യപുസ്തകമായ ഇടിനാദത്തിന്‍റെ പുത്രൻ എന്നതിനുശേഷം നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ് ഇദ്ദേഹം. സഹോദരങ്ങൾ: പരേതരായ ഫാ. ആന്‍റണി ചക്കാലയ്ക്കൽ, സിസ്റ്റർ മോനിക്ക ഫ്രാൻസീസ് എഎസ്എംഐ, തോമസ്, മർത്ത.കർത്താവിൻറെ മുന്തിരിത്തോട്ടത്തിൽ അഹോരാത്രം അധ്വാനിച്ച ചാലക്കൽ ബഹു. ലൂയിസച്ചന് തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പിആർഒ

നിങ്ങൾ വിട്ടുപോയത്