സർവാ​ശ്വാ​സ​ത്തി​ന്‍റെ​യും ദൈവ​മാ​യവൻ’ എന്നും ‘നമ്മുടെ കഷ്ടതക​ളി​ലൊ​ക്കെ​യും നമ്മെ ആശ്വസി​പ്പി​ക്കു​ന്നവൻ’ എന്നാണ്‌ കർത്താവിനെക്കുറിച്ച് വി പൗലോസ്‌ പറയു​ന്നത്‌. യഥാർഥ ആശ്വാസമാണ്‌ ദുഃഖിക്കുന്ന ആളുകൾക്ക്‌ ആവശ്യം. ദൈവത്തിൽ വിശ്വസിക്കുന്നവരായ നാം ജീവിതത്തിൽ പലപ്പോഴും, മരണത്തിൻറെ താഴ്‌വരയിൽ കൂടി സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടാകാം. പലപ്പോഴും കർത്താവിന്റെ അൽഭുത പ്രവർത്തിക്കു വേണ്ടി നാം കാത്തിരിക്കും. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും, നമ്മുടെ ഉൽസാഹം ഉൽക്കണ്ഠയിലേക്കും, ഉൽക്കണ്ഠ നിരാശയിലേക്കും നമ്മെ നയിക്കും. നാം വിളിക്കുന്ന ദൈവം എവിടെ എന്ന് ഓർത്ത് കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ നാം ഉൽക്കണ്ഠപെടും. യേശു തീർച്ചയായും എന്നെ കരുതുന്നുണ്ടോ എന്ന ചിന്ത നമ്മെ ഭരിച്ചു തുടങ്ങും. എന്നാൽ ഉറപ്പിച്ചു പറയട്ടെ, നിങ്ങൾ ഒരു പ്രതിസന്ധിയിൽ കൂടി കടന്നു പോവുകയാണെങ്കിൽ യേശു നിങ്ങളെ തീർച്ചയായും കരുതും.

വേദനയിലും ആകുലതകളിലും ജീവിക്കുന്ന നമ്മെയും സ്പർശിക്കാൻ ഈശോ ഇന്ന് ആഗ്രഹിക്കുന്നുണ്ട്. അവിടുന്ന് നമ്മെ സമീപിക്കുമ്പോൾ, ദുരിതങ്ങളും കഷ്ടതകളും എണ്ണിപ്പറഞ്ഞു നാം നടത്തുന്ന വിലാപയാത്ര നിറുത്തിവച്ച്, ജീവദായകമായ അവിടുത്തെ വചനത്തിനു കാതോർക്കാൻ നമ്മൾ തയ്യാറാണോ? ജ്ഞാനം നിറഞ്ഞ ഉപദേശങ്ങ​ളാ​ലും ആളുക​ളോ​ടു ദയയോ​ടെ ഇടപെട്ടു​കൊ​ണ്ടും ചില​പ്പോ​ഴൊ​ക്കെ രോഗം സൗഖ്യമാക്കിക്കൊ​ണ്ടും യേശു ആളുകളെ ആശ്വസി​പ്പി​ച്ചു. നമ്മളെ ഓരോ​രു​ത്ത​രെ​യും നേരിട്ട് കണ്ട് ആശ്വസി​പ്പി​ക്കാൻ ഇന്നു ദൈവ​പു​ത്രൻ ഭൂമി​യി​ലില്ല എന്നാൽ ഇന്ന് ഭൂമിയിൽ ദൈവ വചനത്തിലൂടെ കർത്താവ് ആശ്വാസം പകരുന്നു.

അമ്മയെപ്പോലെനിന്നെ ഞാൻ ആശ്വസിപ്പിക്കും എന്ന് ഏശയ്യാ 66:13 ൽ കർത്താവ് പറയുന്നു. അമ്മയുടെ ആശ്വാസത്തിന്റെ സ്പർശനം ഏത് കൊച്ചുകുട്ടികൾക്കും പോലും അറിയാം. അമ്മ ആശ്വസിപ്പിക്കുമ്പോൾ ഏത് കുട്ടിയും കരച്ചിൽ നിർത്തും. എന്നാൽ അമ്മ നൽകുന്ന ആശ്വാസത്തെക്കാൾ എത്ര വലുതായിരിക്കും ദൈവം തരുന്ന ആശ്വാസം. നമ്മുടെ വേദനകളിൽ ആശ്വാസം തരുന്ന ദൈവത്തിനു നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്