കൊച്ചി: കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നു കെസിബിസി ഫാമിലി കമ്മീഷന് വൈസ് ചെയര്മാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഓര്‍മിപ്പിച്ചു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഫാമിലി കമ്മീഷന്, പ്രൊലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി, ബധിര മൂകര്‍ക്കായുള്ള ശുശ്രൂഷാ സമിതി എന്നിവയുടെ സംയുക്ത സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിസാര കാരണങ്ങള്‍ പറഞ്ഞ് ഉദരത്തിലെ കുഞ്ഞിന്റെ ജനനം നിഷേധിക്കുന്ന നിയമങ്ങളും വ്യക്തിതാത്പര്യങ്ങളും ആശങ്കയോടെ സഭയും സമൂഹവും വീക്ഷിക്കണമെന്നും ആദ്ദേഹം പറഞ്ഞു. ആറു വര്‍ഷം ഫാമിലി കമ്മീഷന് സെക്രട്ടറിയായി സേവനം ചെയ്ത ഫാ. പോള്‍ മാടശേരിക്കു യാത്രയയപ്പ് നല്കി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷന് സെക്രട്ടറിഫാ.പോള്‍സണ്‍ സിമേതി, കെസിബിസി പ്രൊ ലൈഫ് സമിതി സംസ്ഥാന പ്രസിഡണ്ട് സാബു ജോസ് ഫാ. എ. ആര് ജോണ്‍, ഫാ. തോമസ് തൈക്കാട്ട്, കെസിബിസി പ്രൊ ലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യര്സിസ്റ്റര് അഭയ, വര്‍ഗീസ് വെള്ളാപ്പള്ളില്‍, സാബു ജോസ്, , ഷീബാ ഡുറോം എന്നിവര്‍ പ്രസംഗിച്ചു.