എളിമയുടെ ആഴം തിരഞ്ഞുപോയൊരു ജന്മമാണ് ക്രിസ്തുവിന്റേത്. സഹനം ആ ജീവിതത്തിന്റെ അലങ്കാരമായി. ദൈവപുത്രന്റെ മനുഷ്യാ അവതാരത്തിനുപോലും ലോകത്തിൽ ഇടമില്ലാതെ ഒളിവില്‍ ഓടി നടക്കേണ്ടി വന്നു. പ്രവാചകന് സ്വന്തം നാട്ടില്‍ അന്യനാകുമെന്നു പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വന്തം ജന്മത്താല് തന്നെ ലോകത്തിൽ ജനിക്കാൻ ഇടമില്ലാതെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കാലിതൊഴുത്തിൽ ജനിക്കേണ്ടി വന്നു
ഹെറോദേസിന്റെ വാളില്‍നിന്നും രക്ഷപെടാന്‍ നിറവയറോടെ മാതാവ് ഓടിനടന്നപ്പോള്‍ പിറവികൊണ്ട യേശു ദേശങ്ങളിലെല്ലാം പ്രവാസിയായി. ക്രിസ്തുമസ് സന്തോഷത്തിന്റെ ആരവമാകുമ്പോഴും നമ്മുടെ ഹൃദയത്തിൽ പ്രവാസിയായി കഴിയുകയാണോ ക്രിസ്തുവെന്ന് നാം ചിന്തിക്കുക. അതായത് ക്രിസ്തീയ ആഘോഷങ്ങളുടെ സമയത്ത് മാത്രം ക്രിസ്തുവിനെ ആരാധിക്കുകയും അല്ലാത്തപ്പോൾ ക്രിസ്തുവിന് നമ്മുടെ ഹൃദയത്തിൽ ഇടം നൽകാതെ ക്രിസ്തുവിന് പ്രവാസിയായി നമ്മുടെ ഹൃദയത്തിന് പുറത്ത് നിൽക്കേണ്ടി വരുന്ന അവസ്ഥയാണോ നമ്മുടെ ജീവിതത്തിൽ ഉള്ളതെന്ന് ചിന്തിക്കുക.
നമ്മുടെ ഹൃദയം എല്ലാ കോലഹലങ്ങളിലും നിന്നു മുക്തമായി അതില്‍ ശൂന്യമായ ഒരിടം ഉണ്ടാകുമ്പോള്‍ മാത്രമെ ദൈവവചനവും, യേശുവിനെയും സ്വീകരിക്കാന്‍ അതിനു കഴിയുകയുള്ളുവെന്നും ദൈവം ബലാല്‍ക്കാരമായി നമ്മുടെ ഹൃദയത്തിലേക്കു കടന്നു വരില്ല എന്നും വചനം പ്രതിപാദിക്കുന്നു.
പ്രത്യുത നമ്മുടെ ഹൃദയത്തെ യേശുവിന്റെ വരവിനായി പാപചിന്തകളിൽ നിന്ന് ഹൃദയത്തിൽ നിന്ന് അകറ്റി വിശുദ്ധമായി ഹൃദയത്തെ ഒരുക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“കന്യക ഗര്‍ഭം ധരി ച്ച് ഒരു പുത്രനെ പ്രസവിക്കും.”
മത്തായി 1: 22,
(Matthew 1: 22) Praise the Lord. Good Morning. Wish you a very blessed Sunday just before Christmas. 🌟🙏