പാലാരിവട്ടം: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന സഹൃദയ സ്വയം സഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ഫൊറോനതല ഓണാഘോഷം പാലാരിവട്ടം പള്ളിഹാളിൽ നടത്തി.

കാർഷിക ഉത്പന്നങ്ങളും ഭക്ഷ്യഉത്പന്നങ്ങളും സംഘങ്ങൾ തയ്യാറാക്കിയ നാടൻ വിഭവങ്ങളും ഉൾപ്പെടുത്തി സംഘടിപ്പിച്ച ഓണം മേളയുടെ ഉദ്‌ഘാടനം വികാരി ഫാ. ജോൺ പൈനുങ്കൽ നിർവഹിച്ചു. തുടർന്ന് നടത്തിയ ആരോഗ്യ സെമിനാർ ഗവ. മെഡിക്കൽ കോളേജ് മൈക്രോ ബയോളജി സ്റ്റാഫംഗം ട്രീസ ജാസ്‌മിൻ നയിച്ചു. വിവിധ വില്ലേജുകളിൽ നിന്നുള്ള സഹൃദയ സംഘാംഗങ്ങൾ പങ്കെടുത്ത ഓണസംഗമം കൊച്ചി നഗരസഭാ മേയർ എം. അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

സ്ത്രീകൾ സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുന്നതിൽ അയൽക്കൂട്ടങ്ങളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി ഫൊറോനാ വികാരി ഫാ. ആൻറണി മഠത്തുംപടി യോഗത്തിൽ അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ മുഖ്യപ്രഭാഷണം നടത്തി. എസ്,എസ്.എൽ,സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള സഹൃദയ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു സഹൃദയ ഫൊറോനാ ഡയറക്ടർ ഫാ. ടോണി മാളിയേക്കൽ, അസി. ജനറൽ മാനേജർ സുനിൽ സെബാസ്റ്റ്യൻ, കോർഡിനേറ്റർ ലിസി ജോർജ്, ഷേർളി അവറാച്ചൻ എന്നിവർ സംസാരിച്ചു.

നിങ്ങൾ വിട്ടുപോയത്