Enjoy life with the wife whom you love, all the days of your vain life that he has given you under the sun, (Ecclesiastes 9:9)
ആദിയിലെ കുടുംബം ഏദനില്‍ ദൈവം സ്ഥാപിച്ച ആദ്യ കുടുംബമാണ്. ദൈവമാണ് കുടുംബസ്ഥാപകന്‍. ദൈവത്തിന്റ ഛായയില്‍ (കൂട്ടായ്മ) സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ സ്ത്രീയും പുരുഷനും ഒന്നായി ജീവിക്കേണ്ട ഇടമാണ് കുടുംബം. രണ്ട് അരുവികള്‍ വ്യത്യസ്ത വഴികളിലൂടെ ഒഴുകി ഒരു പുഴയായിത്തീര്‍ന്ന് സാഗരത്തില്‍ സംഗമിക്കുംപോലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ജനിച്ചുവളര്‍ന്ന രണ്ട് പേര്‍ ഹൃദയപൂര്‍വ്വം പരസ്പരം ലയിച്ച് മരണം വേര്‍പെടുത്തുംവരെ ഒന്നായി ജീവിക്കുന്ന ശ്രേഷ്ഠമായ ബന്ധമാണ കുടുബ ജീവിതം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം അല്ലെങ്കിൽ ഭൂകമ്പമായി മാറും.
ഇന്ന് ലോകമെങ്ങും പ്രണയ ദിനം ആഘോഷിക്കുന്നു, പ്രണയിനികൾക്കു വേണ്ടി മാത്രമുള്ളതല്ല പ്രണയദിനം ഭാര്യ ഭർത്താക്കൻമാർക്കു വേണ്ടി കൂടിയുള്ളതാണ് പ്രണയ ദിനം. എന്നാൽ ഇന്ന് എത്ര പേർ കല്യാണത്തിന് ശേഷം പ്രണയ ദിനങ്ങൾ ആഘോഷിക്കുന്നു. ഇന്ന് പലപ്പോഴും കുടുംബ ജീവിതത്തിൽ പ്രണയം മാറി അകൽച്ചകളിലേയ്ക്ക് ജീവിതം വഴി മാറുന്നു. ദൈവം നാം ഓരോരുത്തർക്കും ഭൂമിയിൽ തന്നിരിക്കുന്ന, സുഹ്യത്തും, വഴികാട്ടിയും,, സ്നേഹിത/ സ്നേഹിതനുമാണ് പങ്കാളികൾ. ഇന്ന് പല കുടുംബങ്ങളിലും ഭാര്യ ഭർത്തക്കാൻമാർ ഒരു കൂരയുടെ കീഴിൽ ശത്രുക്കളെ പോലെ കഴിയുകയാണ്. കുംടുബജീവിതത്തിൽ ഭാര്യ ഭർത്താക്കൻമാർ പരസ്പരം തെറ്റുകൾ സഹിച്ചും, ക്ഷമിച്ചും ഒന്നായി ജീവിക്കേണ്ട ഇടമാണ് കുടുംബം
സന്തോഷകരമായ കുടുംബജീവിതം ദൈവത്തിൻറെ ദാനമാണ്. എന്നാൽ നാം ഓരോരുത്തരും സന്തോഷമുള്ള കുടുംബ ജീവിതം ഉണ്ടാകുവാൻ കുടുംബത്തിൻറെ ഉള്ളിൽനിന്ന് പരിശ്രമിക്കണം. ഭാര്യയും ഭർത്താവും ഒരുപോലെ ജീവിതം ക്രമപ്പെടുത്തിയെങ്കിൽ മാത്രമേ സന്തോഷമുള്ള കുടുംബജീവിതം ഉണ്ടാവുകയുള്ളൂ. ഭാര്യ ഭർത്താക്കൻമാർ പരസ്പര ബഹുമാനവും, സ്നേഹവും ഉണ്ടാകണം. സ്നേഹം ഉണ്ടെന്നു പറയുക മാത്രമല്ല, അത് പ്രകടിപ്പിക്കാൻ ഭാര്യ ഭർത്താക്കൻമാർ പരസ്പരം തയാറാകണം. ദൈവ കൃപയാൽ ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസവും കുടുംബ ജീവിതത്തിൽ പ്രണയദിനങ്ങൾ ഉണ്ടാകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ