മംഗലാപുരം, കാങ്കനാടി സെന്റ് അൽഫോൻസാ ഫോറോനാ പള്ളിയിൽ പോയിരുന്ന 3 വർഷങ്ങൾ എന്നെ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയ വ്യക്തികളിൽ ഒരാൾ ആണ് Dr . മരിയ. MD ക്ക് അവൾ പഠിച്ചുകൊണ്ടിരുന്ന ദിവസങ്ങളിൽ ഒരിക്കൽ പോലും മുടങ്ങാതെ പള്ളിയിൽ വന്നിരുന്ന ഡോക്ടർ, അതിലും അത്ഭുതപ്പെടുത്തിയത് കുർബ്ബാനയിൽ മുഴുവൻ സമയവും മുട്ടുകുത്തി പങ്കെടുത്തിരുന്നു എന്നതാണ്.
2019കളുടെ ആരംഭത്തിൽ മരിയയെ ഇടക്കൊക്കെ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ വികാരി അച്ചൻ Fr സെബാസ്റ്റ്യൻ ചേലക്കപ്പള്ളി മരിയയെ കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞപ്പോൾ എനിക്ക് ഒത്തിരി അത്ഭുതം തോന്നി. വിശുദ്ധ കുർബ്ബാനയുടെ ആരംഭം മുതൽ അവസാനം വരെ ആ കുട്ടി മുട്ടിൽമേൽ നിൽക്കുന്നത് മാത്രം അല്ല കഴിയുന്ന ദിവസങ്ങളിൽ എല്ലാം നമ്മുടെ പള്ളിയിൽ ഓടി വന്നു ഓടി പോകും. ചില നൈറ്റ് ഡ്യൂട്ടി സമയങ്ങളിൽ ഫാദർ മുല്ലേഴ്സ് ചാപ്പലിലോ, മറ്റേതെങ്കിലും പള്ളികളിലോ കുർബ്ബാനയിൽ പങ്കെടുത്തിരുന്നു.
ആ സമയങ്ങളിൽ വളരെ പ്രതീക്ഷിക്കാതെ കുറച്ചു നാൾ മുല്ലേഴ്സ് ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ എല്ലാ ദിവസവും അന്വേഷിക്കുകയും, എനിക്കറിയില്ലാത്ത കാര്യങ്ങൾ വളരെ ക്ഷമയോടെ പറഞ്ഞു തരികയും ചെയ്തു.
അടുത്ത വർഷം ആകസ്മികമായി കൊറോണ മഹാമാരി വന്നപ്പോൾ,കുർബ്ബനകൾ മുടക്കപ്പെട്ടപ്പോൾ, ഞങ്ങൾ അറിഞ്ഞു വികാരി അച്ചൻ പ്രൈവറ്റ് ആയി അതിരാവിലെ കുർബ്ബാന അർപ്പിക്കുന്നതായി… അച്ചനോട് ഞങ്ങൾ ചോദിച്ചു മാറ്റാരേം അറിയിക്കാതെ, കുർബ്ബാനക്ക് വന്നോട്ടെ വികാരി അച്ചാ? അച്ചൻ സമ്മതം തന്നു. അങ്ങനെ ലോകം മുഴുവനും കുർബ്ബാന മുടങ്ങിയപ്പോഴും, വിശുദ്ധ കുർബ്ബാനയിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ പറ്റിയ സന്തോഷം പറയാൻ വാക്കുകളില്ല…
ബേമ്മകരികെ ഞങ്ങൾ അൽത്താരക്ക് ഏറ്റവും അടുത്ത് നിന്ന് ഉച്ചത്തിൽ, ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ചു… വിശുദ്ധ കുർബ്ബാനയുടെ മഹനീയതയും, വിലയും അനിഭവിച്ചറിഞ്ഞ ആഴ്ചകൾ ആരുന്നു അത് ഒപ്പം ഞങ്ങളുടെ വിശ്വാസം എന്നത്തെക്കാൾ വർദ്ധിച്ച ദിനങ്ങളും.
ഒരിക്കൽ ഞാൻ
മരിയയോട് ചോദിച്ചു, എന്തിനാ മുട്ടുകുത്തുന്നത്? എങ്ങനെയാണ് ഇത്രം നേരം മുട്ടിന്മേൽ നിൽക്കാൻ പറ്റുന്നത്? അപ്പോൾ ആ കുട്ടി പറഞ്ഞത് എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി. ” സിസ്റ്ററെ, എനിക്ക് ഒത്തിരി ഏകഗ്രതയോടെ, ഭക്തിയോടെ അപ്പോൾ പങ്കെടുക്കാൻ സാധിക്കുന്നു. ഇങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ ഈശോയോട് ഒത്തിരി ഒത്തിരി അടുത്തു “.
പ്രിയപ്പെട്ട Dr മരിയ PG ഈശോയുടെ അനുഗ്രഹത്താൽ നല്ല മാർക്കോടെ വിജയിച്ചു. ഇപ്പോൾ രോഗികൾക്ക് ഈശോയുടെ സ്നേഹവും, സൗഖ്യവും കൊടുത്ത് കോഴിക്കോട് ഒരു ആശുപത്രിയിൽ സേവനം ചെയ്ത് കുടുംബജീവിതം നയിക്കുന്നു. ഈശോ മീരയുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ .
പരിശുദ്ധ കുർബ്ബാനയെ ജീവിതത്തിന്റെ ഭാഗം ആക്കി, ഈശോക്ക് വേണ്ടി എന്നും Dr. മരിയെ പോലെ സമയം മാറ്റി വക്കാൻ നമുക്കും പരിശ്രമിക്കാം. കാരണം, ഈശോക്ക് വേണ്ടി കൊടുക്കുന്ന സമയം ഒരിക്കലും വ്യർഥമായി പോകില്ല.
* മരിയ * ആളുടെ മാമോദീസ പേരാണ്. ശരിക്കിനും ഉള്ള പേര് പരസ്യം ആക്കരുത് എന്ന് അഭ്യർത്തിച്ചതിനാൽ ആണ്.
Sr സോണിയ K Chacko DC
Soniya K Chacko DC