
ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെയും വികാരങ്ങളെയും ദൈവഹിതത്തിനനുസൃതമായി ക്രമീകരിച്ച്, ആ ക്രമീകരണങ്ങളെ ലോകത്തിനു പകർന്നു നല്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയാണ് ലോകം ശക്തമായി എതിർക്കുന്നത്.ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും രാജത്വവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ, പിശാചിന്റെയും അവനു അടിമയായ ലോകത്തിന്റെയും കണ്ണിൽ ശത്രുക്കളാണ്. അതുകൊണ്ടാണ്, ഈ ലോകം എതിർക്കുമ്പോൾ ആനന്ദിക്കുവാൻ ഈശോ തന്റെ ശിഷ്യരോടു പറയുന്നത്.


ക്രിസ്തുവിന്റെ പാതയിലൂടെയാണോ നടക്കുന്നത് എന്നു നമ്മൾ തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗം, ലോകത്തിന്റെ എതിർപ്പാണ്. എല്ലാവരാലും എപ്പോഴും അംഗീകരിക്കപ്പെടുകയും അനുകൂലിക്കപ്പെടുകയും ചെയ്യുന്നവരാണ് നാമെങ്കിൽ, നമ്മുടെ പാത ലോകത്തിനാണ് അനുരൂപം, ദൈവത്തിനല്ല. കരഞ്ഞു പ്രാർത്ഥിച്ചതിന്റെ പേരിൽ വീഞ്ഞു കുടിച്ച് ഉൻമത്തയായവൾ എന്ന് തെറ്റിധരിക്കപ്പെട്ട സ്ത്രീയാണ് ഹന്ന. ജോസഫ് കുറ്റവാളിയായത് പാപം ചെയ്യാത്തതു കൊണ്ടാണ്. പാപ സാഹചര്യങ്ങൾ ഒത്തു വന്നപ്പോൾ ജോസഫ് പാപം ചെയ്തിരുന്നെങ്കിൽ കുറ്റവാളി ആകത്തില്ലായിരുന്നു. ആൽമീയ ലോകത്ത് പലരും ശിക്ഷിക്കപ്പെടുന്നത് കുറ്റം ചെയ്യാത്തത് കൊണ്ടാണ്.

മുള്ളും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുന്നത് മനുഷ്യയുക്തിക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ദൈവരാജ്യം ആഗ്രഹിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പീഡകളെക്കുറിച്ച് യാതൊരു മറയുമില്ലാതെ ഈശോ നിരവധി തവണ തന്റെ വചനങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആൽമീയനായത് കൊണ്ട് സമൂഹത്തിലും, ജോലിസ്ഥലത്തും, കുടുംബത്തിലും എതിർപ്പുകൾ ഉണ്ടാകും. ലോകം നമ്മളെ തള്ളി പറയുമ്പോൾ, നമ്മെ മാറോട് ചേർക്കുന്ന ദൈവത്തിന് നന്ദി പറയാം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.







