Do not let my heart incline to any evil,  to busy myself with wicked deeds Psalm 141:4) 

ജീവിതത്തിൽ തിൻമ ചെയ്യാനുള്ള ഉൾപ്രേരണ നമ്മുടെ ഉള്ളിൽ പലപ്പോഴും ശക്തമായിരിക്കാം. ഉദാഹരണമായി പറഞ്ഞാൽ ഒരു കുട്ടിയെ അവന്റെ കൂട്ടുകാരനൊന്നു പിടിച്ചുതള്ളിയാൽ തിരിച്ചു തള്ളാനായിരിക്കും സ്വാഭാവികമായും അവൻ ആദ്യം ശ്രമിക്കുക. നിർഭാഗ്യവശാൽ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന സ്വഭാവം കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. മുതിർന്ന പല ആളുകളും അതുതന്നെയാണു ചെയ്യുന്നത്‌, ആരെങ്കിലും പ്രകോപിപ്പിച്ചാൽ അതിനു ചുട്ട മറുപടി കൊടുക്കാതെ അവർക്ക്‌ ഉറക്കം വരില്ല. മുതിർന്നു കഴിഞ്ഞാൽ മിക്കവരും ശാരീരികമായി ആരെയും ഉപദ്രവിച്ചെന്നു വരില്ല, എന്നാൽ അവർ ‘തിരിച്ചടിക്കാൻ മറ്റു വഴികൾ തേടും. ഒന്നുകിൽ ഉപദ്രവിച്ച ആളെക്കുറിച്ച്‌ അപവാദം പറഞ്ഞു പരത്തും, അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ അയാളെ ഉപദ്രവിക്കാനുള്ള മാർഗം കണ്ടെത്തും. എന്തു ചെയ്‌താലും ഉദ്ദേശ്യം ഒന്നുതന്നെയാണ്‌ പകരംവീട്ടുക അല്ലെങ്കിൽ പ്രതികാരം ചെയ്യുക.

നിന്ദനങ്ങൾ ഏൽക്കുമ്പോൾ കരുണയോടെ അതിനെ നേരിടാൻ നമുക്കാവുന്നുണ്ടോ? അതോ പ്രതികാര ചിന്തയാണോ നമ്മെ നയിക്കുന്നത്? നാം ദൈവത്തിൻറെ മക്കൾ ആകയാൽ, ദൈവത്തിൻറെ സ്വഭാവം ആയിരിക്കണം ജീവിതത്തിലുടനീളം നാം പിന്തുടരേണ്ടത്. കാരണം യേശുക്രിസ്തുവിൽ നന്മ മാത്രമേ ഉള്ളൂ. നന്മ വരുന്നത് യേശുക്രിസ്തുവിൽ നിന്നും, എന്നാൽ തിൻമ വരുന്നത് സാത്താനിൽ നിന്നുമാണ്. നന്മ ചെയ്യുന്നതിൽ നാം ഓരോരുത്തർക്കും മടുപ്പ് തോന്നാതിരിക്കട്ടെ. നന്മ ചെയ്യുമ്പോൾ ജീവിതത്തിൽ പലപ്പോഴും ബുദ്ധിമുട്ടുണ്ടാകും, എന്നാൽ നന്മ സന്തോഷവും, സമാധാനവും ജീവിതത്തിൽ നൽകുന്നു.

ഒരു കർഷകൻ നല്ല വിത്തുകൾ പാകി അവയെ പരിപാലിച്ച്, വിളവിനായി കാത്തിരിക്കുന്നതുപോലെ നാം ഓരോരുത്തർക്കും നന്മ ചെയ്തു നന്മയുടെ നല്ല ഫലങ്ങളുടെ വിളവെടുപ്പിനായി കാത്തിരിക്കാം. എന്നാൽ തിൻമ ദുഃഖവും നിരാശയും ജീവിതത്തിൽ നൽകുന്നു. പലപ്പോഴും ജീവിതത്തിൽ മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോഴും, എന്നാൽ പലർക്കും തിരിച്ച് ലഭിക്കുന്നതിന് തിൻമ ആയിരിക്കും. എന്നാൽ തിന്മ കൊണ്ടു തിൻമയെ ജയിക്കാനല്ല പറഞ്ഞിരിക്കുന്നത്, നൻമകൊണ്ട് തിൻമയെ ജയിക്കാനാണ് കർത്താവ് പറഞ്ഞിരിക്കുന്നത് . നാം ഓരോരുത്തർക്കും ജീവിതത്തിൽ നന്മ ചെയ്യുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്