ജോസഫ് മറിയത്തിൻ്റെ യോഗ്യനായ ജീവിത പങ്കാളി ഒരു സത്യാന്വോഷിയായി ജീവിച്ചു ക്രൈസ്തവ ദൈവശാസ്ത്ര മേഖലയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ദാർശികനാണ് വിശുദ്ധ ഹെൻട്രി ന്യൂമാൻ.
1801 ൽ ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻട്രി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ ഒരു വ്യക്തിയായി ന്യൂമാൻ കണ്ടെത്തി .
രണ്ടു വർഷത്തിനു ശേഷം ആഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിച്ചു. 44 ലാമത്തെ വയസ്സിൽ ന്യൂമാൻ കത്തോലിക്കാ സഭയിൽ ചേർന്നു.
റോമിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ഹെൻട്രി ന്യൂമാൻ 1847 ൽ കത്താലിക്കാ വൈദീകനായി അഭിഷിക്തനായി. 1879 ൽ ലിയോ പതിമൂന്നാം പാപ്പ ന്യൂമാനെ കർഡിനാളായി ഉയർത്തി. 1890 ആഗസ്റ്റു മാസം പതിനൊന്നാം തീയതി. ബർമിങ്ങ്ഹാമിലെ ഓറട്ടറിയിൽ ജോൺ ഹെൻട്രി ന്യൂമാൻ മരണമടഞ്ഞു.
2010 സെപ്റ്റംബർ 19 ന് ബനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായും 2019 ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസീസ് പാപ്പ വിശുദ്ധനായും കാർഡിനൽ ജോൺ ഹെൻട്രി ന്യൂമാനെ പ്രഖ്യാപിച്ചു.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി ഹെൻറി ന്യൂമാന്റെ ഭക്തി ചിന്തകളിലും വാക്കുകളളിലും പ്രകടമാണ്. യൗസേപ്പിതാവിനെക്കുറിച്ച് കർദ്ദിനാൾ ഇപ്രകാരം എഴുതി , ” യൗസേപ്പ് മറിയത്തിൻ്റെ ശരിയായതും യോഗ്യനുമായ ജീവിത പങ്കാളിയായിരുന്നു, മറിയയുടെ അദൃശ്യ ജീവിത പങ്കാളിയായ പരിശുദ്ധാത്മാവിനു ദൃശ്യമായ രീതിയിൽ അവൻ സ്ഥാനം നൽകി …. എല്ലാ ശത്രുക്കളുടെയും നുഴഞ്ഞുകയറ്റത്തിൽ നിന്ന് പുതിയ ഭൗമിക പറുദീസയെ കാത്തുസൂക്ഷിക്കാൻ നിയോഗിക്കപ്പെട്ട കെരൂബായിരുന്നു യൗസേപ്പ് …
. അവൻ പരിശുദ്ധനായ യൗസേപ്പായിരുന്നു, കാരണം , മറിയത്തിൻ്റെ പങ്കാളിയും സംരക്ഷകനുമെന്ന അവൻ്റെ കടമയും ഉത്തരവാദിത്വവും സവിശേഷമായ രീതിൽ വിശുദ്ധി ആവശ്യപ്പെട്ടിരുന്നു. അവർ പരിശുദ്ധനായ യൗസേപ്പായിരുന്നു , കാരണം വെറോരു വിശുദ്ധനും എല്ലാ വിശുദ്ധിയുടെയും ഉറവിടമായ ഈശോയോടും- (മനുഷ്യവതാരം ചെയ്ത ദൈവത്തോടും) , സൃഷ്ടികളിൽ ഏറ്റവും പരിശുദ്ധയായ മറിയത്തോടും വളരെക്കാലം അടുപ്പത്തിലും പരിചയത്തിലും ജീവിച്ചട്ടില്ല.

യൗസേപ്പിതാവിൻ്റെ പരിശുദ്ധ ജിവിതം മാതൃകയാക്കി ഈശോയിലേക്കു നമുക്കു വളരാം.