ചങ്ങനാശേരി: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വക്താക്കളായി മാറരുതെന്നും പൊതുസമൂഹത്തിനു വേണ്ടി നീതിപൂര്‍വ്വകവും നിക്ഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന ജനസേവകരാകണമെന്നും ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി നഗരസഭയിലെ ജനപ്രതിനിധികളെ ആദരിക്കുവാന്‍ ചേര്‍ന്ന യോഗത്തില്‍ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു.

ചങ്ങനാശേരിയുടെ വികസന സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്തു. നഗരസഭ അധ്യക്ഷ സന്ധ്യാ മനോജ്, വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫ്, പ്രതിപക്ഷനേതാവ് കൃഷ്ണകുമാരി രാജശേഖരന്‍, വികാരി ജനറല്‍ റവ. ഡോ. തോമസ് പാടിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, റവ. ഡോ. ഐസക്ക് ആലഞ്ചേരി, റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, അഡ്വ. ജോജി ചിറയില്‍, റവ. ഫാ. ആന്റണി തലച്ചെല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിങ്ങൾ വിട്ടുപോയത്