For Christ, our Passover lamb, has been sacrificed. (1 Corinthians 5:7) 🛐

നമ്മുടെ പെസഹാ കുഞ്ഞാടായ ക്രിസ്‌തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പെസഹാ കുഞ്ഞാടിനെക്കുറിച്ചുള്ള പഴയ നിയമത്തിലെ തത്വം ആണ് ഏത് കുടുബത്തിലാണോ പെസഹാ ആചരിക്കുന്നത് ആ കുടുബത്തിൽ പെസഹായ്ക്ക് ബലി അർപ്പിക്കണ്ട കുഞ്ഞാടിനെ കയറ്റി കെട്ടുകയും പതിനാല് ദിവസം ആടിനെ കുറ്റമറ്റതാണോ എന്ന് പരിശോധിക്കുകയും പരിശോധനയ്ക്ക് ശേഷം കുറ്റമറ്റ കുഞ്ഞാട് ആണെങ്കിൽ അതിനെ പെസഹായ്ക്കുവേണ്ടി ബലി അർപ്പിക്കുകയും ചെയ്യും. അതിന് ശേഷം കുഞ്ഞാടിന്റെ രക്തം വീടിന്റെ കട്ടിളപ്പടിയിൽ തളിയ്ക്കുകയും ചെയ്യും. പഴയ നിയമത്തിൽ മരണത്തിന്റെ സംഹാര ദൂതനിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ആയിരുന്നു കുഞ്ഞാടിന്റെ രക്തം കട്ടിളപ്പടിയിൽ തളിച്ചിരുന്നത്.

യേശു ലോകത്തിൻറെ പാപത്തെ ചുമക്കുന്ന കുഞ്ഞാട് ആകയാൽ പാപത്തിൻ മേലുള്ള പരിശോധനയ്ക്ക് വേണ്ടി സ്വയം അനുവദിച്ചു. അന്നത്തെകാലത്ത് മതപരമായി ഏറ്റവും ഭക്തിയുള്ള ഗ്രൂപ്പ് ആയ ഫരിസേയർ, ന്യായപ്രമാണിമാർ, പുരോഹിതൻമാർ, സാധുക്കിയർ, മഹാപുരോഹിതൻമാർ, സാധാരണജനങ്ങൾ, യഹൂദൻമാരുടെ സഭ, റോമൻ കോടതി, പീലാത്തോസ്, ഹേറോദോസ് എന്നിവർ മാറിമാറി യേശുവിനെ വിസ്തരിച്ചു യേശുവിൽ ഒരു തെറ്റോ പാപമോ കണ്ടില്ല അങ്ങനെ പാപമില്ലാത്ത യേശു നമ്മുടെ പാപങ്ങൾക്ക് വേണ്ടി പെസഹാ കുഞ്ഞാട് ആയി മാറി. പുതിയ നിയമ പ്രകാരം പാപമില്ലാത്ത യേശു എന്ന കുഞ്ഞാട് നമ്മുടെ പാപങ്ങൾക്ക് വേണ്ടി ബലിയായി. എന്നാൽ പഴയ നിയമ കാലത്ത് കുറ്റമില്ലാത്ത കുഞ്ഞാട് അന്നത്തെ കാലത്ത് ജനങ്ങളുടെ പാപങ്ങൾക്ക് വേണ്ടി ബലിയായി.

പുതിയ നിയമത്തിൽ യേശുവിന്റെ ക്രൂശിലെ മരണത്താൽ നമ്മളുടെ മേൽ തളിക്കപ്പെട്ടിരിക്കുന്ന യേശുവിന്റെ രക്തം സാത്താനികവും തിന്മയുടെതുമായ ശക്തിയിൽനിന്ന് നമ്മളെ രക്ഷിക്കുന്നു. മാളിക മുറിയിൽ അന്ത്യഅത്താഴം എന്നത് ഈ ഭൂമിയിലെ കർത്താവിൻറെ അവസാനത്തെ അത്താഴം മാത്രമല്ല കർത്താവിൻറെ സ്നേഹത്തിൻറെ പൂർത്തീകരണമായിരുന്നു. ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്നു എല്ലാ പാപത്തോടും, പരീക്ഷിക്കാൻ വന്ന സാത്താനോട് പോലും പാപത്തെ പടവെട്ടി ലോകത്തെ ജയിച്ചു കാണിച്ചു. ഈ ഭൂമിയിൽ ഏതു മനുഷ്യനും പരീക്ഷിക്കപ്പെടണ്ട പോലെ തന്നെ യേശുവും പരീക്ഷിക്കപ്പെട്ടു. അങ്ങനെ ലോകത്തെയും പാപത്തെയും ജയിച്ചു. പെസഹാകുഞ്ഞാടായ യേശുവിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്