കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി അബ്രഹാം പല്ലാട്ട് കുന്നേൽ ( കുഞ്ഞേട്ടന്റെ) സ്മരണയ്ക്കായി കേരള സംസ്ഥാന സമിതി ഏർപ്പെടുത്തി നടത്തിവരുന്ന കുഞ്ഞേട്ടൻ പുരസ്കാരത്തിന് എറണാകുളം – അങ്കമാലി അതിരൂപതാംഗം മുൻ സുപ്രീം കോർട്ട് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് മാണിക്യത്താൻ അർഹനായി.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപന്മാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. സുപ്രീംകോടതി ജഡ്ജിയായി ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, സഭാ ശുശ്രൂഷ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.പാസ്റ്ററൽ കൗൺസിൽ അംഗം, സെക്രട്ടറി, ഫരീദാബാദ് രൂപത ഗവേണിംഗ് ബോഡി അംഗം, എൻ.ബി.സി എൽ.സി ബാംഗ്ലൂർ തുടങ്ങി വിവിധ സംഘടനകളുടെ ഉപദേശക സമിതി അംഗം, ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത പ്രസിഡൻറ് ,ദേശീയ ഓർഗനൈസർ, പ്രഥമ ദേശീയ പ്രസിഡൻറ്, ബൈബിൾ സൊസൈറ്റി വൈസ് ചെയർമാൻ കെ.സി.ബി.സിയിൽ വിവിധ കമ്മീഷനുകളിൽ അംഗം, പി.ഒ.സി എക്സിക്യൂട്ടീവ് അംഗം, സി.സി.ഐ വൈസ് പ്രസിഡൻറ്, പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയ്റ്റി റോം മെമ്പർ, സി.ബി.സി.ഐയിൽ വിവിധ കമ്മീഷനുകളിൽ അംഗം തുടങ്ങി ഒട്ടേറെ പ്രവർത്തനരംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.സഭയ്ക്കും സമൂഹത്തിനുംപ്രത്യേകിച്ച് നീതിന്യായ രംഗത്തെ വിശിഷ്ട സേവനത്തിനും അംഗീകാരമായി കേരള സഭാതാരം അവാർഡും മുൻപ് ലഭിച്ചിരുന്നു. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
പുരസ്കാരം ആഗസ്റ്റ് 13 ന് ചെമ്മലമറ്റത്ത് ചേരുന്ന കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് നൽകുന്നതാണ് .
ചെറുപുഷപ മിഷൻ ലീഗ്കേരള സംസ്ഥാന സമിതി
Cml Kerala State