“Blessed rather are those who hear the word of God and keep it (Luke 11:28) 🛐

ഭാഗ്യവാന്മാർ എന്ന് ലോകം വിളിക്കുന്നത് ലോകത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നവരെയാണ്. ലോകത്തിൽ സമ്പത്ത് നേടുന്നവരെയും ലോട്ടറി അടിക്കുന്നവരെയും നല്ല ജോലി ലഭിക്കുന്നവരെയും സിനിമാ നടൻമാരെയും എല്ലാം ലോകം ഭാഗ്യവാന്മാർ എന്നു വിളിക്കുന്നു. എന്നാൽ ദൈവം ഭാഗ്യവാന്മാർ എന്ന് വിളിക്കുന്നത് ദൈവത്തിൻറെ വചനം കേട്ട് അത് പാലിക്കുന്നവരെയാണ്. ദൈവം നൽകുന്ന സൗഭാഗ്യങ്ങളുടെയും സമൃദ്ധിയുടെയും മദ്ധ്യത്തിൽ ജീവിക്കുമ്പോഴും മനുഷ്യന്റെ ഹൃദയത്തിൽ പാപത്തിലേക്കുള്ള ചായ്‌വ് തിരിച്ചറിഞ്ഞ ദൈവം ഒട്ടേറെക്കാലം തന്റെ വചനം പ്രവാചകരിലൂടെ നൽകി. കേവലം മനുഷ്യർ മാത്രമായ പ്രവാചകരിലൂടെ ലഭിച്ച മുന്നറിയിപ്പുകളെല്ലാം തള്ളിക്കളയുകയാണ് ദൈവജനം എക്കാലവും ചെയ്തത്.

ദൈവത്തിന്റെ ശബ്ദം ചെവികൊള്ളാൻ ലൗകീകതയെ ദൈവമായി കരുതി ആരാധിച്ച ദൈവജനം ദൈവത്തിന്റെ സ്നേഹപൂർവമുള്ള വിളികൾക്ക് പുറംതിരിഞ്ഞുനിന്നു. ദൈവത്തിലൂടെയുള്ള സ്വാതന്ത്ര്യത്തേക്കാളും അവർ വിലമതിച്ചത് ലോകത്തിന്റെ അടിമത്തത്തിലും അവർക്ക് ലഭ്യമായിരുന്ന സുഖഭോഗങ്ങളാണ്. തന്റെ ജനത്തെ പാപത്തിൽ നിന്നും മോചിപ്പിക്കുന്നതിനാണ് വചനമായ ദൈവം മനുഷ്യനായി അവതരിച്ചത്. 

മനുഷ്യന്റെ ദുർവ്യാഖ്യാനത്തിലൂടെ നൂറുകണക്കിന് ഭാരമേറിയ കല്പനകളായി ചിതറികിടന്നിരുന്ന ദൈവവചനത്തെ, ദൈവം യേശുവിലൂടെ ലഘുകരിച്ചു. എളിമയുടെയും പരസ്പരസ്നേഹത്തിന്റെയും അനുതാപത്തിന്റെയും സന്ദേശം ഉപമകളിലൂടെയും എളുപ്പത്തിൽ മനസ്സിലാകുന്ന മറ്റു പ്രതീകങ്ങളിലൂടെയും ഈശോ തന്റെ ജനത്തിന് നൽകി. അത് കേൾക്കുന്നതിനായി അവിടുന്ന് നമ്മുടെ ചെവികളെ തുറന്നു; കാണുന്നതിനായി കണ്ണുകൾ കാഴ്ച്ചയുള്ളവയാക്കി; പരിശുദ്ധാത്മാവിനെ ദാനമായി നൽകി കഠിനമായ നമ്മുടെ ഹൃദയങ്ങളെ മാംസളമാക്കി അങ്ങയുടെ വചനം ഗ്രഹിക്കുവാനുള്ള ജ്ഞാനം നൽകണമേ എന്നു പ്രാർഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്