“The righteous who walks in his integrity, blessed are his children after him!”
(Proverbs 20:7) ✝️
ദൈവത്തിന്റ കരുണയാൽ ദൈവഭക്തനെ ദൈവം അനുഗ്രഹിക്കുന്നു. ഉദരഫലം നൽകുന്ന ഭാര്യയും, ധാരാളം മക്കളും കർത്താവിന്റെ അനുഗ്രഹവുമാണ് ഭക്തന് വാഗ്‌ദാനം ചെയ്യപ്പെടുന്നത്.
വ്യക്തിപരമായ ഈ അനുഗ്രഹങ്ങൾ പിന്നീട് വരുംതലമുറകളിലേക്ക് നീളുന്ന അനുഗ്രഹമായും ദൈവവചനം പ്രതിപാദിക്കുന്നു. തലമുറകളലേയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കണമെങ്കിൽ സത്യസന്ധതയിലും നീതിയിലും ജീവിക്കണം. നിന്നെ ഞാൻ അനുഗ്രഹിക്കും… അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹവാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്. ഈ വാഗ്ദാനം പ്രാപിക്കാൻ ദൈവത്തിന്റെ അനുഗ്രഹ വഴികളിലൂടെ നാം നടക്കണം.
ദൈവം ഒരു കുഞ്ഞിനെ ഒരു കുടുംബത്തിലേക്ക് നൽകുമ്പോൾ ആ കുഞ്ഞിനെ മാത്രമായിട്ടല്ല നൽകുന്നത്. ആ കുഞ്ഞിനെ വളരാൻ ആവശ്യമായ സാഹചര്യങ്ങളും കൂടിയാണ് നൽകുന്നത്. ആ കുഞ്ഞിനോടൊപ്പം അനുഗ്രഹങ്ങള്‍ കൂടിയാണ് നല്‍കുന്നത്. അനീതിയുടെയും അസത്യത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കുന്നവരുടെ തലമുറകളെ ദൈവം ഏഴ് തലമുറവരെ ശിക്ഷിക്കും എന്ന് തിരുവചനം പ്രദാനം ചെയ്യുന്നു. മക്കളാണ് യഥാർത്ഥത്തിൽ വിവാഹത്തിന്റെ സര്‍വോത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കൾക്കു ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും അതിനാൽ മാതാപിതാക്കളുടെ ഏത് പ്രവർത്തിയും സത്യവും നീതിയും നിറഞ്ഞതാകട്ടെ.
ലോകസുവിശേഷവത്ക്കരണത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കാൻ കഴിയുന്നത് കുടുംബങ്ങൾക്കാണ്. കൂടുതൽ മക്കൾക്ക് ജന്മം ജന്മം നൽകുകയും ആ മക്കളെ ബാല്യം മുതലേ ആഴമായ ക്രൈസ്തവ വിശ്വാസത്തിൽ വളർത്തുകയും ചെയ്യാൻ ക്രിസ്തീയ കുടുംബങ്ങൾ തയ്യാറാകണം. ചെറുപ്പം മുതലേ സത്യസന്ധതയിലും നീതീയിലും മക്കളെ വളർത്തുക. ഇപ്രകാരം ചെയ്യുന്നതിലൂടെ കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.