✝️

മനുഷ്യവംശത്തിന്റെ ആരംഭം മുതൽ ഇന്നുവരെ, നമ്മുടെ ജീവിതത്തിന്റെ പലവിധ പ്രശ്നങ്ങൾ വന്നപ്പോൾ , പ്രാർത്ഥന കേട്ട് ദൈവം തക്കസമയത്ത് രക്ഷ ചൊരിഞ്ഞതിന്റെ എത്രയോ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ട് . അവ എണ്ണിയാൽ തീരുമോ? അവ മുഴുവനും അറിയാവുന്നതായിട്ട് ദൈവമല്ലാതെ മറ്റാരുണ്ട്? ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല” (യോഹ.14/18) എന്നാണ് യേശു നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളത്. നമ്മുടെ കാര്യത്തിൽ ശ്രദ്ധാലുവും, സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവമാണ് നമ്മൾക്ക് ഉള്ളത്. അവിടുന്ന് നമ്മുടെ പ്രാർത്ഥന കേട്ട് നമ്മെ അനുഗ്രഹിക്കാൻ തയ്യാറാകുന്നു. വിശ്വാസത്തോടും എളിമയോടും കൂടി പ്രാർത്ഥിച്ചാൽ മറുപടി തരും എന്ന് എത്രയോ തവണ അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു.

അനേക പ്രശ്‌നങ്ങളുടെ നടുവിൽ തളർന്ന മനസും ശരീരവും ആയിരിക്കാം നിങ്ങളുടേത്. പ്രത്യാശ നശിച്ച ജീവിതമായിരിക്കാം. ഒരുപക്ഷേ, മുന്നിൽ ഇരുട്ടുമാത്രമായിരിക്കാം നിങ്ങളിപ്പോൾ കാണുന്നത്. പ്രകാശത്തിന്റെ, പ്രത്യാശയുടെ ഒരു കിരണംപോലും ജീവിതത്തിൽ കാണാൻ കഴിയുന്നുണ്ടാവില്ല. ഇനി കാണാൻ ഇടയാവും എന്ന പ്രതീക്ഷപോലും ഇല്ലായിരിക്കാം. അങ്ങനെയൊന്നും ഇല്ലെങ്കിൽപ്പോലും ദൈവകൃപ കിട്ടേണ്ട അനേകം മേഖലകൾ നിങ്ങൾക്ക് ഓരോരുത്തർക്കും ഇല്ലേ?

ഏത് പ്രതിസന്ധിയിലും ഏത് ആവശ്യത്തിലും നമ്മെ സഹായിക്കാൻ യേശുവിന് കഴിയും.

പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റാനും, അഞ്ച് അപ്പംകൊണ്ട് ആയിരക്കണക്കിന് ആളുകളെ തീറ്റി തൃപ്തരാക്കാനും അനേകം രോഗികളെ സുഖപ്പെടുത്തുവാനും അനേകരിൽ നിന്ന് പിശാചുക്കളെ പുറത്താക്കുവാനും മരിച്ചവരെ ഉയിർപ്പിക്കുവാനും ‘അടങ്ങുക, ശാന്തമാവുക’ എന്നുപറഞ്ഞ് കൊടുങ്കാറ്റിനെയും, തിരമാലകളെയും മരണഭയത്താൽ നിറഞ്ഞ ശിഷ്യന്മാരുടെ മനസിനെ ശാന്തമാക്കുവാനും പാപമോചനവും മനസമാധാനവും നൽകാനും കഴിഞ്ഞ യേശു നമുക്ക് സമീപസ്ഥനാണ്. ജെറമിയാ 33:3 ന്റെ എന്നെ വിളിക്കുക ഞാൻ മറുപടി തരും
എന്നത് നിത്യം നിലനിൽക്കുന്ന ദൈവത്തിന്റെ വാഗ്ദാനമാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്