വേട്ടയാടപ്പെടുന്ന മണ്ണിന്റെ മക്കൾക്ക് സാന്ത്വനമേകി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കവിത..
കേരളത്തിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമായ നാളുകളിൽ , നാടിനെ രക്ഷിക്കുവാൻ സംസ്ഥാന സർക്കാരിന്റെ “ഗ്രോ മോർ ഫുഡ്” പദ്ധതി പ്രകാരം
തലമുറകൾക്ക് മുൻപ് സർക്കാർ അനുവാദത്തോടെ നാടിന്റെ നന്മയ്ക്കായി വനയോര മേഖലകളിലേക്കും മലയോര മേഖലകളിലേക്കും കുടിയേറ്റപ്പെട്ട ഒരു ജനത, ബഫർ സോൺ കോടതി വിധിയുടെ പേരിൽ കുടിയിറക്കപ്പെടുമെന്ന ഭീതിയിൽ അതിജീവനത്തിനായി ഒത്തുകൂടിയപ്പോൾ, ജനസഞ്ചയത്തിന് സാന്ത്വനമേകികൊണ്ട് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ രചിച്ച മനോഹരമായ അർത്ഥഗർഭമായ കവിതയുടെ ആലാപനം നടന്നു. വന്യമൃഗങ്ങളോടും പകർച്ചവ്യാധികളോടും തലമുറകളായി പടവെട്ടി ആയുസ്സ് നഷ്ടപ്പെടുത്തിയ തങ്ങളുടെ ജീവിതത്തിന്റെ നേർസാക്ഷ്യമായ ആ വരികൾ വികാരഭരിതരായാണ് വേട്ടയാടപ്പെടുന്ന ആ കർഷക ജനത മൗനമായി കേട്ടിരുന്നത്. മൗനം വാചാലമായ ആ നിമിഷങ്ങളിൽ, പഴയകാല ഓർമകളുടെ തിരത്തള്ളലിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.. .
ബഫർ സോൺ കോടതിവിധിയ്ക്കതിരെ ഇൻഫാമിന്റെ നേതൃത്വത്തിൽ എരുമേലിയിൽ നടന്ന സമരപ്രഖ്യാപന വേദിയിൽ നിന്നും ചില വികാരഭരിത നിമിഷങ്ങൾ..
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
Karshakan | കർഷകൻ | Mar Jose Pulickal | Ramesh Murali