”ഞാൻ വരുമ്പോൾ പടക്കം പൊട്ടിക്കേണ്ട . താലപ്പൊലിയും ബാൻഡ് മേളവും പൂവിതറലും എനിക്ക് വേണ്ട . സ്വീകരണവും സൽക്കാരവും വേണ്ട ! മട്ടൻ ചാപ്സും ചിക്കൻ ഫ്രൈയും വേണ്ട ! യാത്രയയപ്പ് ,പൗരോഹിത്യജൂബിലി, ഫീസ്റ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ വൈദികർ ആയിരം രൂപയിൽ കൂടുതൽ വിലയുള്ള ഗിഫ്റ്റുകളൊന്നും ഇടവകസമൂഹത്തിൽ നിന്ന് ദയവുചെയ്ത് വാങ്ങാൻ പാടില്ല .”
ഇങ്ങനെയൊക്കെയുള്ള നിർദ്ദേശങ്ങൾ ഇടയന്മാർക്ക് കൊടുത്ത ഒരു ബിഷപ്പ് ഉണ്ട് കോതമംഗലം രൂപതയിൽ . മാർ ജോർജ്ജ് മടത്തിക്കണ്ടത്തിൽ .
ലളിത ജീവിതവും ഉയർന്ന ചിന്തയുമുള്ള മടത്തിക്കണ്ടത്തിൽ പിതാവും പാലാ രൂപതയിലെ മുരിക്കൻ പിതാവും കത്തോലിക്ക സഭക്ക് എന്നും ഒരു മാതൃകയാണ് , മുതൽക്കൂട്ടാണ് , അഭിമാനമാണ് .ആവേശമാണ് .
Ignatious O M (Ignatious Kalayanthani)