മറിയത്തെ ഭാഗ്യവതി എന്നഭിസംബോധന ചെയ്താണ് എലിസബത്ത്‌ തന്റെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്നത്. എന്നാൽ, ദൈവത്തിന്റെ ഭാഗ്യവതി എന്നുള്ള അനുഗ്രഹത്തിന് അർഹയായശേഷം മറിയം ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അവിവാഹിത ആയിരിക്കെ ഗർഭം ധരിച്ചതിലുണ്ടായ മാനസ്സികക്ലേശം മുതൽ ഗാഗുൽത്താമലയിൽ തന്റെ ഏകപുത്രന്റെ മൃതശരീരം ഏറ്റുവാങ്ങിയതുവരെയുള്ള സംഭവങ്ങൾ നോക്കിയാൽ, മറിയത്തെ സംബന്ധിച്ചിടത്തോളം ഒട്ടേറെ സഹനങ്ങൾക്ക്‌ കാരണമാകുന്നുണ്ട്.

അങ്ങിനെയെങ്കിൽ, എന്താണ് ദൈവാനുഗ്രഹം? ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തി എന്ന് പറയുമ്പോൾ, അതിലൂടെ ദൈവവചനം എന്താണ് വിവക്ഷിക്കുന്നത്? ദൈവത്തിന്റെ അനുഗ്രഹം എന്ന് പറയുന്നത് സുഖങ്ങളും, സന്തോഷങ്ങളും മാത്രമല്ല, ദൈവപ്രവർത്തി നമ്മുടെ ജീവിതത്തിൽ വെളിപ്പെടാൻ സഹനങ്ങളും വേദനകളും ജീവിതത്തിൽ സഹിക്കണം. നമ്മുടെ അനുദിന ജീവിതത്തിൽ നാം അനുഭവിക്കുന്ന സുഖദുഖങ്ങളിൽനിന്നും തികച്ചും വേറിട്ടൊരു അനുഭവമാണ് ദൈവാനുഗ്രഹം. ഈ അനുഗ്രഹത്തിലൂടെ മറിയത്തിന് ഒരേസമയം ലഭിച്ചത് സന്തോഷങ്ങളുടെ ഒരു കിരീടവും സന്താപങ്ങളുടെ ഒരു കുരിശുമാണ്. എന്നിരിക്കിലും മറിയത്തിന്റ ആനന്ദത്തിനു ഒരു കോട്ടവും സംഭവിക്കുന്നില്ല, കാരണം അത് മറിയത്തിനു ലഭിക്കുന്നത് ദൈവവിശ്വാസത്തിലൂടെയും പ്രത്യാശയിലൂടെയും ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന ബോധ്യത്തിലൂടെയുമാണ്.

നമ്മളെയും കർത്താവ് ഭാഗ്യവാൻ അഥവാ ഭാഗ്യവതി എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാൽ നാമോരോരുത്തരും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും ഏതു പ്രതിസന്ധിയിലും ദൈവത്തിൽ വിശ്വസിച്ചെങ്കിൽ മാത്രമേ നമ്മളെയും ഭാഗ്യവാൻ/ ഭാഗ്യവതി എന്നു വിളിക്കാൻ സാധിക്കുകയുള്ളൂ. നാം ഓരോരുത്തർക്കും ദൈവിക പദ്ധതിയിൽ ഭാഗ്യവാന്മാർ ആകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്