പിതാവ്, പുത്രൻ, പരിശുദ്ധാൽമാവ് എന്ന ത്രിയേക സത്യത്തെ പ്രസ്തുത വചനത്തിലൂടെ യേശു വെളിപ്പെടുത്തുന്നു. യേശു ശിഷ്യൻമാരോടും, നാം ഓരോരുത്തരോടും ദൈവത്തില്‍ വിശ്വസിക്കുന്നതു പോലെ യേശുവിലും വിശ്വസിക്കാന്‍ ആവശ്യപ്പെടുകയാണ്. കാരണം, പിതാവും യേശുവും ഒന്നു തന്നെയാണ്. യേശുവിലൂടെ പിതാവ് അവരെ വിശ്വാസജീവിതത്തിലെ പ്രയാസങ്ങളും വെല്ലുവിളികളും തരണം ചെയ്യാന്‍ ശക്തിപ്പെടുത്തുന്നു.

പിതാവിലേക്കുള്ള ഏക വഴി താനാണ് എന്ന് യേശു പറയുന്നു. അവിടുത്തെ വഴി പീഡകളുടെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഇടുങ്ങിയ വഴിയാണ്. ഈ വഴിയില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. യേശു താനാണ് സത്യം എന്ന് പറയുന്നതിലുടെ താനാണ് പരമസത്യമായ ദൈവം എന്ന് വ്യക്തമാക്കുകയാണ്. ദൈവത്തെയും ദൈവത്തിന്റെ സൃഷ്ടിയെയും മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക് പരിമിതിയുണ്ട്, എന്നാൽ പരിശുദ്ധാൽ മാവിന്റെ ശക്തിയാൽ മാത്രമേ മനുഷ്യർക്ക് ദൈവത്തെയും, ദൈവത്തിന്റെ സൃഷ്ടിയെയും മനസിലാക്കാൻ സാധിക്കുകയുള്ളു. കോറിന്തോസ്‌ 12 : 3 ൽ പറയുന്നു, യേശു കര്‍ത്താവാണ്‌ എന്നു പറയാന്‍ പരിശുദ്‌ധാത്‌മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

വചനം കൊണ്ട് എല്ലാം സൃഷ്ടിച്ച ദൈവം ആ വചനത്തെ മനുഷ്യരൂപത്തില്‍ ഭൂമിയിലേക്കയച്ചു. യേശു ദൈവവും മനുഷ്യനുമായി ഭൂമിയിലെത്തി. പാപത്തിന്റെ ഫലമായ മരണത്തിന് അടിമപ്പെട്ട മനുഷ്യരെ രക്ഷിച്ച് നിത്യജീവന്‍ നല്‍കുന്ന ജീവനാണ് യേശു ക്രിസ്തു. യേശു പിതാവിനെ പ്രതിനിധീകരിക്കുന്നതു പോലെ നമുക്കും നമ്മുടെ ജീവിതത്തില്‍ യേശുവിനെ പ്രതിനിധീകരിക്കാം. യേശുവിന്റെ കരങ്ങളും പാദങ്ങളും നാവും നമ്മള്‍ തന്നെയാണ്. നമുക്ക് ഇവയിലൂടെ യേശുവിന്റെ കാരുണ്യസന്ദേശങ്ങള്‍ ലോകത്തിന് കൈമാറാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്