*നൈനു അത് നേടി..

.അഭിനന്ദനങ്ങൾ*

മലയാള മനോരമയുടെ ബാലജന സഖ്യത്തിൽ പ്രവർത്തിച്ച നാൾ മുതൽ ഉള്ളിലെ ആഗ്രഹമായിരുന്നു ഡോ. പി.സി. അലക്സാ ണ്ടർ എൻഡോവ്മെൻ്റ് പ്രസംഗ മൽസരത്തിൽ പങ്കെടുത്ത് സമ്മാനം വാങ്ങണമെന്ന്. സഖ്യ ത്തിൻ്റെ മുൻ കാല നേതാവും മുൻ ഗവർണറും പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ഡോ. പി.സി. അലക്സാണ്ടർ ഏർപ്പെടുത്തിയിരിക്കുന്ന ഈ മൽസരത്തിന് ഏറെ പ്രത്യേക തകളുണ്ട്. സമ്മാനതുക മാത്രമല്ല അതിനേക്കാൾ അതിൻ്റെ വിധികർത്താ ക്കൾ വളരെ പ്രശസ്ത രായിരുന്നു. ഡോ. സു ക മാർ അഴീക്കോട്, ഡോ.കെ.എം. തരകൻ ,മുൻ മന്ത്രി ടി.എം ജേക്കബ്, ഡോ.ഡി. ബാബുപോൾ, ഡോ.അലക്സാണ്ടർ ജേക്കബ് .. ഇങ്ങനെ നീളുന്നതാണ് ആ നിര.

എൻ്റെ ഓർമ്മ ശരിയാ ണങ്കിൽ ഒൻപതാം ക്ലാസു മുതൽ മൽസര ത്തിൽ കൊട്ടാരക്കര യൂണിയൻ തലത്തിൽ ഞാൻ പങ്കെടുത്തി ട്ടുണ്ട്. മുകളിലോട്ട് പോകാൻ അവസരം ലഭിച്ചില്ല. അടുത്ത വർഷം ദക്ഷിണ മേഖലാ തലത്തിൽ പങ്കെടുക്കു വാൻ അവസരം ലഭിച്ചു. കോട്ടയം മുതൽ തെക്കോട്ട് ആറ് ജില്ലകളിലെ അനേകം സഖ്യം യൂണിയനുക ളിൽ നിന്നും എത്തിയ മൽസരാർത്ഥികൾ . ആ വർഷത്തെ എൻ്റെ മൽസരം മേഖലാ തലത്തിൽ അവസാ നിച്ചു. തൊട്ടടുത്ത വർഷം മാവേലിക്കര തഴക്കര മാർത്തോമാ പാരിഷ് ഹാളിൽ നടന്ന സംസ്ഥാന മൽസര ത്തിൽ പങ്കെടുത്തു. സമ്മാനം ലഭിച്ചില്ല. അതോടെ ആ ഉദ്യമം ഉപേക്ഷിച്ചു തുടർന്നുള്ള വർഷങ്ങളിൽ മൽസര ത്തിൻ്റെ സംഘാടകരിൽ ഒരാളായി. 1991 ൽ അഖില കേരളാ ബാല ജനസഖ്യത്തിൻ്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ സംസ്ഥാന പ്രസംഗ മൽസരത്തിൻ്റെ സമ്മാനദാന ചടങ്ങിന് സ്വാഗതം പറയുവാൻ നിയോഗം . ഇപ്പോഴത്തെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു സാർ പങ്കെടുക്കുന്ന ചടങ്ങ് . സഖ്യം പ്രസിഡൻറ് ഡി.കെ രാജേഷ് കുമാറും വൈസ് പ്രസിഡൻ്റ് കെ.പി വിനോദും സ്റ്റേജിലുണ്ട്. അന്ന് ചങ്ങനാശേരി ആർച്ചു ബിഷപ്പായി രുന്ന മാർ ജോസഫ് പവ്വത്തിൽ പിതാവായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. സ്വാഗതം നന്നായി പറഞ്ഞു. ചടങ്ങ് കഴി ഞ്ഞപ്പോൾ മാമ്മൻ സാറിൻ്റെ പ്രത്യേക അഭി നന്ദനം. ആഗ്രഹിച്ച സമ്മാനത്തേക്കാൾ എത്രയോ വലുതായിരുന്നു ആ വാക്കുകൾ . ഇന്നും മാമ്മൻ സാർ കാണുമ്പോൾ ആ കാര്യം ഓർത്തു പറയും.

മൂന്നു വർഷങ്ങൾക്കു മുൻപ് അഞ്ചൽ സെൻ്റ് ജോൺസ് സ്കൂളിൻ്റെ ചുമതലക്കാരനായി എത്തിയപ്പോഴാണ് നൈനു ഫാത്തിമയെന്ന കൊച്ചു മിടുക്കിയെ ശ്രദ്ധിച്ചത്. അതുപോലെ അനേകം പ്രതിഭകൾ ഉള്ള ഇടമാണ് അഞ്ചൽ സെൻ്റ ജോൺസ് സ്കൂൾ. ഉടൻ തന്നെ അവിടെ ബാലജന സഖ്യം ശാഖ ആരംഭിച്ചു. തൊട്ടടുത്ത വർഷം നൈനു സഖ്യം കേന്ദ്ര സമിതിയംഗമായി. ഈ വർഷം നൈനു പന്ത്രണ്ടാം ക്ലാസിലാണ്. സഖ്യത്തിലെ അവളുടെ അവസാന വർഷം. പതിവുപോലെ ഡോ. പി. സി. അലക്സാണ്ടർ എൻഡോവ്മെൻറ് മൽസരത്തിൻ്റെ അറിയിപ്പ് വന്നു. സഖ്യത്തിൻ്റെ ചുമതല യുള്ള കെ.ബി.ഗീതാ കമാരി ടീച്ചറോട് കൂട്ടികളെ അയക്കുന്ന കാര്യം പറഞ്ഞേൽ പിച്ചു. നൈനുവിൻ്റെ കാര്യം പ്രത്യേകം . യൂണിയൻ തലത്തിലും കൊല്ലം മേഖലാ തലത്തിലും കുട്ടികൾ മൽസരിച്ചു. സ്കൂളിൽ നിന്നും മൂന്നു പേർക്ക് സമ്മാനം ലഭിച്ചു. നൈനു, നിരഞ്ജന, അസിൻ എന്നിവർ.അസിൻ ജൂനിയർ ഇംഗ്ലീഷിലും നൈനു സീനിയർ മലയാളത്തിലും സംസ്ഥാന തലത്തിൽ മൽസരിച്ചുനൈനു ഒന്നാം സമ്മാനമായ പതിനായിരം രൂപയും സർട്ടിഫിക്കറ്റും കരസ്ഥമാക്കി. ഇത് അഭിമാനകരമായ നേട്ടമാണ്. കേരള ത്തിലെ ഏറ്റവും പ്രശസ്തമായ പ്രസംഗ മൽസരമാണിത്. മൽസരത്തിനു പോകുന്നതിനു മുൻപ് ഞാൻ നൈനുവിനോട് പറഞ്ഞു ” ഒന്നാം സമ്മാനം വാങ്ങണം . ഞാൻ ഒരു കാലത്ത് ഇത് വാങ്ങാൻ ഒത്തിരി ആഗ്രഹിച്ചു, കിട്ടിയില്ല” . നൈനുവിന് അത് കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. 33 വർഷങ്ങൾക്കു മുൻപ് ആഗ്രഹിച്ച ഒരു കാര്യം ഇന്ന് സ്വന്തമാക്കിയ അനുഭവം.

നൈനുവിൻ്റെ വിജയത്തിൻ്റെ പിന്നിൽ അവളുടെ അധ്വാനവും നിശ്ചയദാർഢ്യവും സമർപ്പണവും ഉണ്ട്. നൈനുവിൻ്റെ മാതാപിതാക്കൾ ,പ്രത്യേകിച്ച് അമ്മ സജീന, എൽ.കെ.ജി. മുതൽ പന്ത്രണ്ട് വരെ കഴിഞ്ഞ 14 വർഷങ്ങൾ സെൻറ് ജോൺസ് സ്കൂളിൽ നൈനുവി നെ പരിശീലിപ്പിച്ച അധ്യാപകർ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. ..

.അഭിനന്ദനങ്ങൾ നൈനു…. കരസ്ഥമാക്കിയത് നിസാര കാര്യമല്ല ….

Bovas Mathew

Catholic priest belongs to the Major Archdiocese of Trivandrum, India (Syro Malankara Church)

നിങ്ങൾ വിട്ടുപോയത്