ദൈവ മഹത്വം സഭയിൽ, സമൂഹത്തിൽ, കുടുംബത്തിൽ, ദേശത്തിൽ വ്യക്തിജീവിതത്തിൽ ഒക്കെ വെളിപ്പെടണം എന്നാഗ്രഹിക്കാത്തവർ ആയി ആരും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ ഇന്നു ദൈവ മഹത്വത്തെക്കാൾ ഉപരിയായി സ്വന്തം മഹത്വം വെളിപ്പെടുത്താനാണ് പലരും ആഗ്രഹിക്കുന്നത്. പ്രസംഗത്തിലൂടെയും പാട്ടിലൂടെയും എഴുത്തുകളിലൂടെയും ലൈവ് ഷോകളിലൂടെയും ഒക്കെ സ്വന്ത മഹത്വം ഇറക്കുന്നതും ഇന്നു പതിവു കാഴ്ചയാണ്. ഇന്ന് പലരുടെയും ജീവിതത്തിലൂടെ കഷ്ടതകൾ വരുന്നത് ദൈവത്തിന്റെ മഹത്വം നമ്മുടെ ജീവിതത്തിലൂടെ പ്രകാശിക്കാൻ ആണ്
യേശുവിൽ വിശ്വസിക്കുക എന്നുള്ളത് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വിശ്വസിച്ചാൽ ദൈവ മഹത്വം കാണും. ദൈവ മഹത്വം വിദ്യാഭ്യാസത്തിനും കഴിവിനുമപ്പുറത്ത് സാധാരണ മനുഷ്യരിലൂടെ അസാധാരണ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിന്റെ പ്രവര്‍ത്തനമാണ് ദൈവമഹത്വം. “കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട് എന്ന സത്യം നാം ആദ്യം മനസ്സിലാക്കണം. ഈ ആത്മാവിന് പ്രവര്‍ത്തിക്കാന്‍ നമ്മെത്തന്നെ വിട്ടു കൊടുക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്.
കര്‍ത്താവിന്റെ കൈയ്യിലെ ഉപകരണമാകുക. എഴുതാന്‍ കടലാസും പേനയും ഉപയോഗിക്കുന്നതു പോലെ നമ്മെ പൂര്‍ണ്ണമായും ദൈവാത്മാവിന്റെ പ്രവര്‍ത്തനത്തിനു വിട്ടു കൊടുക്കുമ്പോള്‍ നമുക്ക് അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ നമ്മിലൂടെ ദൈവമഹത്യത്താൽ നിറവേറ്റും. നാം ഒരോരുത്തരിലൂടെയും പ്രവര്‍ത്തിക്കാന്‍ അവിടുന്നാഗ്രഹിക്കുന്നുണ്ട്. ഇത് നാം ആദ്യം തിരിച്ചറിയണം. ഓരോ നിമിഷവും വിശുദ്ധീകരിക്കപ്പെട്ടു ദൈവത്തോടു ചേര്‍ന്ന് പോകുമ്പോള്‍ ദൈവാത്മാവിന് നമ്മില്‍ ദൈവവമഹത്ത്വം പ്രവര്‍ത്തിക്കാന്‍ നാം അവസരം കൊടുക്കുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.