എറണാകുളം:അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ന്യായവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയും സ്ഥിരോത്സഹത്തിലൂടെയും ഉന്നതവിദ്യാഭ്യാസം നേടിയെടുത്ത് സ്വയം പര്യാപ്തതയിലേക്ക് വളരണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ആഹ്വാനം ചെയ്തു.

ലത്തീന്‍ കത്തോലിക്ക ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനജാഗരം ബോധന പരിപാടി എറണാകുളം ഉണ്ണിമിശിഹാ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മലനാടുകളിലും ഇടനാടുകളിലും തീരദേശ മേഖലകളിലും വസിക്കുന്ന ലത്തീന്‍ കത്തോലിക്കരായ തോട്ടം തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, മറ്റ് അസംഘടിത തൊഴിലാളികള്‍ മത്സ്യത്തൊഴിലാളികള്‍, ദളിത് ക്രൈസ്തവര്‍ ആഗ്ലോ ഇന്ത്യന്‍സ് തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ നീതി ലഭ്യമാക്കുവാനും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും തുല്യമായ സംവരണം ഏര്‍പ്പെടുത്തുവാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകേണ്ടതാണെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭരണസംവിധാനത്തില്‍ ഇടപെടലുകള്‍ നടത്തണമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.

ടി.ജെ വിനോദ് എംഎല്‍എ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്,
സിഎസ്എസ് ദേശീയ പ്രസിഡന്റ് ബെന്നി പാപ്പച്ചൻ ,കെസിവൈഎം സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കെഎൽസി ഡബ്ല്യു സംസ്ഥാന പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കെ ആർഎൽസിസി സെക്രട്ടറിമാരായ പി.ജെ.തോമസ്, ഷിബു ജോസഫ് , പുഷ്പ ക്രിസ്റ്റി,വരാപ്പുഴ അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, മോണ്‍. മാത്യു കല്ലിങ്കല്‍, പുനലൂർ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വാസ് , വരാപ്പുഴ അതിരൂപതാ ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉച്ചക്ക് നടന്ന
വരാപ്പുഴ അതിരൂപത ജനജാഗരത്തിന്റെ പൊതുസമ്മേളനം വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു.കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.
കെആർഎൽസിസി അസോ. ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ മുഖ്യപ്രഭാഷണം നടത്തി.
വിവിധ തലങ്ങളിൽ സമുദായം അഭിമുഖീകരിക്കുന്ന ജനസമൂഹത്തിന്റെ ജീവല്‍പ്രശ്‌നങ്ങൾ
വിവിധ സംഘടനാ നേതാക്കൾ യോഗത്തിൽ അവതരിപ്പിച്ചു.
വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ.ഫ്രാൻസീസ് സേവ്യർ താന്നിക്കാപറമ്പിൽ മോഡറേറ്റർ ആയിരുന്നു.


അതിരൂപത മിനിസ്ട്രി കോഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി സ്വാഗതവുംഅല്മായ കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥ വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ മാത്യു ഇലഞ്ഞിമറ്റം ഫ്ലാഗ് ഓഫ് ചെയ്തു.2023-ലെ കെആര്‍എല്‍സിസി അവാര്‍ഡുകള്‍ ഈ സമ്മേളനത്തില്‍
വിതരണം ചെയ്തു.

Photo caption

Fr Yesudas Pazhampilly
9846150512
Director, PRD

Adv Sherry J Thomas
9447200500
PRO

|Archdiocese of Verapoly|

നിങ്ങൾ വിട്ടുപോയത്