I will make all your enemies turn their backs to you. (Exodus 23:27) ✝️

ദുഃഖത്തിന്‍റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു ക്രിസ്തു. നമ്മുടെ ശക്തിയാൽ അല്ല ദൈവത്തിന്റെ ശക്തി നമ്മിൽ നിറയുമ്പോൾ ശത്രുക്കൾ നിലവിളിച്ചു കൊണ്ടു ഓടും. നാം വിശുദ്ധിയോടെ ഹൃദയത്തിന്റെ ഉള്ളിൽ കർത്താവിനെ വിളിക്കുമ്പോൾ ഏത് ഭീമമായ ഗർത്തത്തിൽ നിന്നും, രക്ഷപ്പെടാൻ കഴിയാത്ത കുഴഞ്ഞ ചേറ്റിൽ നിന്നും നമ്മെ രക്ഷിക്കും. ശത്രുവിന്റ ശക്തിയെ തോൽപിക്കാനുള്ള കൃപ നൽകുന്നത് കർത്താവാണ്. കർത്താവിന്റെ വചനം സ്വന്തമാക്കുന്തോറും നാം ദൈവശക്തി പ്രാപിച്ചുകൊണ്ടിരുന്നു. നാം സർവ്വശക്തനായ കർത്താവിന്റെ നിഴലിൽ കീഴിൽ ആയിരിക്കുമ്പോൾ ഭയപ്പെടേണ്ട കാര്യമില്ല, വിഷമിക്കേണ്ട കാര്യവുമില്ല.

ശത്രുവിന്റെ പോരാട്ടം വരുമ്പോൾ നിരാശയുടെ ചെളിക്കുഴിയില്‍ വീണു പോകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അതില്‍ വീണുപോയാല്‍ അതു വൈകാരികമായും, മാനസികമായും, ആത്മീയമായും നമ്മൾക്ക് ദോഷം വരുത്തും.മറ്റുള്ളവരുടെ ഊഹാപോഹങ്ങള്‍കൊണ്ട് നമ്മൾക്ക് ഇടര്‍ച്ച വരുത്തുവാന്‍ സാധ്യതയുണ്ട്. നാം ചെയ്യേണ്ടത് മറ്റാരിലും ആശ്രിയിക്കാതെ ദൈവത്തിന്റെ അടുത്ത് ചെന്ന് നമ്മുടെ എല്ലാ പ്രശ്നങ്ങളും അവനോട് പറയുക എന്നതാണ്. കർത്താവ് എല്ലാ കാര്യങ്ങളിലും നമ്മളെ പരിപാലിച്ച് ശത്രു കരങ്ങളിൽ നിന്ന് രക്ഷിച്ച് വഴിനടത്തും. പ്രസ്തുത വചനഭാഗം ഇസ്രായേൽ ജനതയെ ഈജിപ്തിൽ നിന്ന് ഫറവോയുടെ അടിമത്തത്തിൽ നിന്ന് രക്ഷിച്ചു കൊണ്ടു വരുമ്പോൾ ദൈവം മോശയോട് പറയുന്നതാണ് നിന്റെ ശത്രുക്കള്‍ പിന്തിരിഞ്ഞോടും എന്ന്.

ബലഹീനരെയും അശക്തമായവരെയും തിരഞ്ഞെടുക്കുന്നതാണ് ദൈവത്തിന്റെ വഴികള്‍. വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാന്‍ ലോകദൃഷ്ട്യാ നിസാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ദൈവം തിരഞ്ഞെടുത്തു. ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് ദൈവം ഇപ്രകാരം ചെയ്തത് (1 കോറിന്തോസ് 1/27-29).

നാം ഓരോരുത്തർക്കും എതിരെ പോരാടുന്ന ശത്രുകരങ്ങളെ ദൈവകരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്