ഭൂമിയിൽ നാം ഒരു വ്യക്തിയുമായി രമ്യതയിലാക്കുക എന്നു പറഞ്ഞാൽ ആ വ്യക്തിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി പെരുമാറുമ്പോഴാണ്. ദൈവഹിതത്തിനും, ദൈവവചനത്തിൽ അനുസൃതമായി ജീവിക്കുമ്പോഴാണ് നാം ദൈവവുമായി രമ്യതയിലാകുന്നത്. ലോകത്തിൻറെ മോഹങ്ങളും ജഡത്തിൻറെ മോഹങ്ങളും നാം ഉപേക്ഷിച്ച്, ദൈവത്തിന്റെ വചനത്തിനും, പരിശുദ്ധാൽമാവിന്റെ ഹിതത്തിന് അനുസ്യതമായി ജീവിക്കുമ്പോഴാണ് ദൈവിക സമാധാനം ജീവിതത്തിൽ കടന്നു വരുന്നത്.
സമാധാനം എന്നത്, കേവലം പ്രശ്നങ്ങളുടെ അഭാവമല്ല; അതു ദൈവത്തിന്റെ സമ്പൂര്‍ണ്ണതയുടെ സാന്നിധ്യമാണ്.അതാകട്ടെ ക്രിസ്തുവിലും ദൈവത്തിന്റെ ആത്മാവിലും മാത്രമാണ് കണ്ടെത്തുന്നത്. ഇക്കാരണത്താലാണു വി. പൗലോസ്, ഗലാത്യർക്കുള്ള ലേഖനത്തിൽ ആത്മാവിന്റെ രൂപാന്തര പ്രവൃത്തിയിലേക്കു വിരല്‍ ചൂണ്ടുന്നത്. പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സ്നേഹം, സന്തോഷം, ക്ഷമ തുടങ്ങിയ ആത്മാവിന്റെ ഫലം അവിടുന്നു നമ്മുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്നു (ഗലാത്യര്‍ 5:22-23). യഥാര്‍ത്ഥവും നിലനില്ക്കുന്നതുമായ ദൈവിക സമാധാനം നമുക്കു
നല്കുന്നു.
ദൈവത്തിന്റെ സമാധാനത്തില്‍ ജീവിക്കാന്‍ ആത്മാവു നമ്മെ പ്രാപ്തരാക്കുമ്പോള്‍, നമ്മുടെ ആവശ്യങ്ങളും ആശങ്കകളും നമ്മുടെ സ്വര്ഗ്ഗീയപിതാവിന്റെയടുക്കല് കൊണ്ടുവരുവാന്‍ നാം പഠിക്കുന്നു. അതാകട്ടെ, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളുകയും, (ഫിലിപ്പി 4 : 7) ലഭിക്കുകയും ചെയ്യുന്നു. അതോടൊപ്പം ദൈവിക നൻമയിൽ ജീവിക്കുവാനും സാധിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.