“നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം” ഇന്നത്തെ കുർബാനയിലെ സുവിശേഷ ഭാഗം…

..ഇതു തന്നെയാണ് ഞങ്ങളുടെ വികാരിയച്ചനായ സെബാസ്റ്റ്യൻ പൈനാടത്തച്ചൻ…

…എളിമയും ലാളിത്യവും മുഖമുദ്രയാക്കി ചെറു പുഞ്ചിരിയോടെ കിഴക്കുംഭാഗത്തിന്റെ ഇടവഴികളിൽ രോഗീസന്ദർശനം നടത്തുന്ന ഞങ്ങളുടെ പ്രിയ വികാരിയച്ചൻ..

..വളരെ ബുദ്ധിമുട്ടി ഉറുമ്പിനെ പോലെ നീങ്ങുന്ന അച്ചനെ കാണുമ്പോൾ ചിലപ്പോൾ എങ്കിലും ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്തിനാണ് അച്ചൻ ഈ കഷ്ടപ്പെടുന്നത്.

എന്റെ ചിന്തക്ക് ഉത്തരമെന്നോണം അടുത്തിടെ എന്റെ ഒരു വിശ്രമവേളയിൽ സ്വതസിദ്ധമായ പുഞ്ചിരിയോടെ കടന്നു വന്ന അച്ചൻ , “രോഗിയെ സന്ദർശിക്കാൻ വന്നതാ…” എന്നു പറഞ്ഞു കൊണ്ട് മണിക്കൂറുകൾ ഞങ്ങളോടൊപ്പം ചിലവഴിച്ചപ്പോൾ ആ സന്ദർശനം ഒരു രോഗിക്ക് എത്രത്തോളം സാന്ത്വനവും ആശ്വാസവും പകരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ ഈ തിരിച്ചറിവ് ഞാൻ പിന്നീട് എന്റെ സഹപ്രവർത്തകരോട് പങ്കു വയ്ക്കുകയുണ്ടായി.

ഈ കോവിഡ് കാലത്ത് വീട്ടിൽ അധികസമയം ചിലവഴിക്കേണ്ടി വന്നപ്പോൾ രോഗിയായ അമ്മയെ കാണാൻ തുടർച്ചയായി വരുന്ന അച്ചൻ എനിക്ക് എന്നും അത്ഭുതമായിരുന്നു. നീണ്ട സമയo ഒരു കുഞ്ഞിനെയെന്ന പോലെ വാത്സല്യത്തോടെ നിശബ്ദതയെ വാചാലമാക്കി അമ്മയെ നോക്കിയിരിക്കുമ്പോൾ അച്ചന് ഒരു മടുപ്പും തോന്നിയിരുന്നില്ല…. ആ നിശബ്ദതയിൽ അമ്മയേയും ഞങ്ങളുടെ കുടുംബത്തേയും ദൈവസന്നിധിയിൽ സമർപ്പിക്കുകയായിരുന്നിരിക്കാം അച്ചൻ…

പ്രാർത്ഥനയെ ആഹാരമാക്കി ശാന്തതയിൽ ഈശോയെ തൊട്ടറിഞ്ഞ ധന്യാത്മാവ് …..

നാല്പത്തേഴ് വർഷത്തെ തന്റെ പുരോഹിത ജീവിതത്തിൽ വിശുദ്ധിയുടെ വഴികളിലൂടെ നടന്നു നീങ്ങിയ പുണ്യജന്മം …

.. ഒരു വിശ്രമജീവിതം ഒരിക്കലും ആഗ്രഹിക്കാത്ത അങ്ങയുടെ വിശുദ്ധിക്ക് ഈശോ തന്ന സമ്മാനമാണ് ഈ യാത്ര എന്നു ഞങ്ങൾ വിശ്വസിക്കുന്നു…..

..വരും നാളുകളിൽ ഞങ്ങളുടെ ഇടവഴികൾ അച്ചന്റെ അസാന്നിദ്ധ്യം ഉളവാക്കുന്ന ശൂന്യതകൾ .

…നോവുകൾ .. തിരിച്ചറിയും…

.”ശാന്തമാവുക. ഞാൻ ദൈവമാണെന്നറിയുക”നിശബ്ദ സൗന്ദര്യത്തിൽ ഈശോയെ ആവോളം നുകർന്ന പുണ്യാത്മാവ്…. കിഴക്കുംഭാഗത്തിന്റെ ഉള്ളറിഞ്ഞ ഓരോരുത്തരുടേയും മനമറിഞ്ഞ പുരോഹിതശ്രേഷന് ഞങ്ങളുടെ സ്വന്തം വികാരിയച്ചന് … ബാഷ്പാഞ്ജലികൾ…….

🌹🌹🌹🌹🌹🌹🌹🌹 പ്രാർത്ഥനാഞ്ജലികൾ🙏🙏🙏🙏🙏🙏

സിജി സിജോ