കര്‍ത്താവേ, ഞാന്‍ എത്ര വിശ്വസ്തമായും ആത്മാര്‍ഥമായും ആണ് അങ്ങയുടെ മുന്‍പില്‍ നന്‍മ പ്രവര്‍ത്തിച്ചത് എന്ന് ഓര്‍ക്കണമേ!
(2 രാജാക്കൻമാർ 20:3) ✝️

O Lord, please remember how I have walked before you in faithfulness and with a whole heart, and have done what is good in your sight. ‭‭(2 Kings‬ ‭20‬:‭3‬) ✝️

ഹെസക്കിയാ രാജാവ് രോഗം ബാധിച്ചപ്പോൾ ദൈവത്തോട് പറയുന്നതാണ് പ്രസ്തുത വചന വാക്യം. നാം ഓരോരുത്തരെയും അറിയുന്ന, പേരു ചൊല്ലി വിളിക്കുന്ന ദൈവം ആണ് നമ്മൾക്ക് ഉള്ളത്. ദൈവം നാം ഒരോരുത്തരെയും പ്രവർത്തികൾ അറിയുന്നു നമ്മുടെ നൻമ പ്രവർത്തികളും തിൻമ പ്രവർത്തികളും കർത്താവ് അറിയുകയും അവയെ കണക്കിടുകയും ചെയ്യുന്നു. 1 സാമുവൽ 16:7 പറയുന്നു, മനുഷ്യർ കാണുന്നതല്ല ദൈവം കാണുന്നത്. മനുഷ്യർ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു എന്നാൽ കർത്താവ് ഹൃദയഭാവത്തിൽ ആണ് ശ്രദ്ധിക്കുന്നത്.

ദൈവത്തിലുള്ള നമ്മുടെ വിശ്വസ്ത പോലും കർത്താവ് തിരിച്ചറിയുന്നു. ഇന്ന് ലോകത്തിൽ പല സാധനങ്ങളുടെയും മൂല്യങ്ങൾ തിരിച്ചറിയാൻ മാർഗങ്ങൾ ഉണ്ട്. മനുഷ ശരീരത്തിന്റെ വ്യതിയാനങ്ങൾ അറിയാൻ പോലും മാർഗങ്ങളും ഉപകരണങ്ങളും ഉണ്ട്. എന്നാൽ മനുഷ്യന്റെ വിശ്വസ്തയും നൻമയും തിരിച്ചറിയാൻ ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളു.

നമ്മുടെ ഉള്ള അവസ്ഥ ഉള്ളതുപോലെ അറിയുന്ന ഒരു ദൈവമുണ്ട്. ഉറ്റവരാലും ഉടയവരാലും വേണ്ടപ്പെട്ടവരാലും അവഗണിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നവരായിരിക്കാം നമ്മളില്‍ പലരും. അവരുടെ ആരുടെയും ഹൃദയത്തില്‍ നാം ഇല്ലെങ്കിലും ദൈവത്തിന്റെ ഹൃദയത്തില്‍ നാം ഉണ്ടാകും

എന്നാൽ എന്ത് വില കൊടുത്തും ദൈവവിശ്വസ്തയോടെ നാം ഒരോരുത്തർക്കും നൻമ പ്രവർത്തിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്