Your strength will be like the embers from stubble, and your work will be like a spark, and both will burn together, and there will be no one to extinguish it.“
(Isaiah 1:31)
ബലവാൻ പല പ്രവർത്തികളും അവന്റെ അധികാരത്താലും സമ്പത്തിന്റെ ശക്തിയാലും ആലോചിക്കും എന്നാൽ ദൈവം എല്ലാ പദ്ധതികളും അഗ്നിയാൽ ദഹിപ്പിക്കും. തിരുവചനം നോക്കിയാൽ ബലവനായ ഫറവോയുടെ പല പ്രവർത്തികളെയും തകർക്കുന്ന ശക്തനായ കർത്താവിനെ തിരുവചനത്തിൽ കാണാം. ഈജിപ്തിലുള്ള ദൈവത്തിന്റെ സ്വന്തം ജനതയെ രക്ഷിക്കുന്നതിനായി ദൈവം മോശയെ ഫറവോയുടെ അടുത്തേയ്ക്ക് അയ്ക്കുന്നു. തനിക്ക് വാക്ചാതുര്യം ഇല്ലെന്നും തനിക്ക് വിക്ക് ഉണ്ടെന്നുമുള്ള ഒഴിവു കഴിവ് മോശ കര്‍ത്താവിനോട് പറഞ്ഞു. അപ്പോള്‍ കര്‍ത്താവ് മോശയോട് പറഞ്ഞു: ആകയാല്‍, നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും നീ പറയേണ്ടത് എന്തെന്ന് ഞാന്‍ പഠിപ്പിച്ചുതരും
ഫറവോയുടെ മുമ്പിൽ സ്വരമുയർത്താനും വിമോചനത്തിലേക്ക് ഇസ്രായേലിനെ നയിക്കാനും ദൈവം മോശയെ ഉപകരണമാക്കി. മോശയുടെ ദൈവ ശക്തിക്കു മുൻപിൽ ഫറവോയുടെ അധികാരവും ശക്തിയും തകർന്ന് അടിഞ്ഞു. മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കർത്താവിന്റേതത്രേ എന്ന് തിരുവചനം പറയുന്നു. ജീവിതത്തിൽ സ്വന്തം ശക്തിയാലും, കഴിവിനാലും നാം അഹങ്കരിക്കരുത് ജീവിതത്തിൽ പലപ്പോഴും നമ്മുടെ ആശ്രയം മനുഷ്യനും, സമ്പത്തും, മക്കളും, ജോലിയും, അധികാരവും ആണ് എന്നാൽ ഏത് സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിക്കണം അവനാണ് നമ്മുടെ സൃഷ്ടാവ്
നമ്മുടെ ജീവിതത്തിലും ബലവാനായ മനുഷ്യർ അവരുടെ ശക്തിയാൽ നമ്മളെ തകർക്കാൻ നോക്കുന്നുണ്ട്. അത് സമൂഹത്തിൽ നിന്നോ, ജോലി സ്ഥലത്ത് നിന്നോ കുടുംബത്തിൽ നിന്നോ ആയിരിക്കാം. എന്നാൽ വചനം പറയുന്നു, ശക്തനില്‍ നിന്ന് ഇരയെയോ സ്വേച്ഛാധിപതിയില്‍ നിന്ന് അടിമകളെയോ വിടുവിക്കാന്‍ കഴിയുമോ? കഴിയും എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്തെന്നാല്‍, നിന്നോടു പോരാടുന്നവരോട് ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും എന്ന് ഏശയ്യാ 49 : 24-25 ൽ പറയുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ട.
(Jeremiah 11:5)