When they turned and cried to you, you heard from heaven,

(‭‭Nehemiah‬ ‭9‬:‭28‬) ✝️

സ്വർഗ്ഗത്തിലുള്ള ദൈവുമായിട്ടുള്ള സംഭാക്ഷണം ആണ് പ്രാർത്ഥന. പ്രാർത്ഥിക്കുമ്പോൾ നാം ആരോട് പ്രാർത്ഥിക്കുന്നത് എന്ന് മനസിലാക്കി വേണം നാം പ്രാർത്ഥിക്കാൻ. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തോട് ആണ് പ്രാർത്ഥിക്കുന്നത് എന്ന് നാം തിരിച്ചറിയണം. നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ചിന്താഗതിയ്ക്ക് അപ്പുറത്തേയ്ക്ക് ദൈവം പ്രവർത്തിക്കുകയില്ല, മറിച്ച് നാം ഒരോരുത്തരുടെയും ആഗ്രഹത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട് മാത്രമേ ദൈവം പ്രവർത്തിക്കുകയുള്ളു. നമ്മുടെ പ്രാർത്ഥന നിവർത്തിയാകുന്നതിനായി മനുഷ്യന്റെ ചിന്തയും പ്രവർത്തിയും ആവശ്യം ആണ്.

ദൈവപുത്രനായ യേശു പോലും ഭൂമിയിൽ ആയിരുന്നപ്പോൾ സ്വർഗ്ഗീയ പിതാവിനോട് പ്രാർത്ഥിച്ചു. നാം എന്താണോ പ്രാർത്ഥിക്കുന്നത്, അത് അനുസരിച്ച് ദൈവം പ്രവർത്തിയ്ക്കുന്നത്. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകുമ്പോൾ സാഹചര്യങ്ങളിലേയ്ക്കോ, കളിയാക്കുന്ന സുഹ്യത്തുക്കളിലേയ്ക്കോ അല്ല നോക്കേണ്ടത് സർവ്വശക്തനായ ദൈവത്തിലേയ്ക്കോണ് നോക്കേണ്ടത്. പ്രാർത്ഥനയിൽ ഒരു വ്യക്തിയുടെ അക്ഷര സ്ഫുടതയോ, വാക്ക് സാമർത്ഥ്യമോ, വാചകഘടനയോ ഒന്നും പ്രാർത്ഥനയ്ക്ക് ശക്തി വർദ്ധിപ്പിക്കുന്നില്ല. പ്രാർത്ഥന കേൾക്കുന്ന ദൈവം ഉണ്ട് എന്നു ഉള്ള വിശ്വാസമാണ് പ്രാർത്ഥനയുടെ ശക്തി.

പലപ്പോഴും ജീവിത സാഹചര്യങ്ങളിൽ പ്രാർത്ഥിക്കാൻ ഉള്ള കഴിവ് നഷ്ടപ്പെട്ട് കുഴഞ്ഞു പോയെന്നു വരാം. എന്ത് പ്രാർത്ഥിക്കണം, എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയാത്ത നിസ്സായരാകുന്ന സാഹചര്യങ്ങൾ, ഒരു പക്ഷേ ആ സാഹചര്യങ്ങളിൽ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങൾ മാത്രം ആയിരിക്കാം അധരങ്ങളിൽ നിന്ന് പുറപ്പെട്ടു വരുകയുള്ളു. ദൈവത്തോട് പോലും പറയുവാൻ ത്രാണി ഇല്ലാതെ ഞരങ്ങുമ്പോൾ പോലും ആ ഞരക്കങ്ങളെ പ്രാർത്ഥനായി അംഗീകരിച്ചു പ്രത്രിക്രിയ നടത്തി രക്ഷിക്കുന്ന ദൈവം നമുക്ക് ഉണ്ട് എന്ന് റോമ 8:26 ൽ പറയുന്നു. ദൈവത്തിൽ വിശ്വസിച്ച്, ദൈവഹിതത്തിന് അനുസൃതമായി ഉറപ്പോടെ പ്രാർത്ഥിക്കുന്നവന്, ഉറപ്പായും ലഭിക്കും. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്