എന്റെ മകന്റെ ജീവൻ രക്ഷിച്ച പോലീസുകാരന് നന്ദി…
. 18.01.2021 ന് രാത്രി 8 മണി സമയത്ത് നെയ്യാറ്റിൻകര ടോൾ ജംഗ്ഷനിൽ എന്റെ മകൻ ആരോമലിനെ ഏതോ വാഹനമിടിച്ച് പരുക്കേറ്റ് റോഡ് വക്കിൽ കിടന്നിരുന്നു..
അപ്പോൾ അതുവഴി മകളുമൊത്ത് വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ പോയ തിരുവനന്തപുരം റൂറൽ എ.ആർ ക്യാമ്പിലെ പോലീസുകാരനായ യേശുദാസൻ സർ കാര്യങ്ങൾ തിരക്കി നല്ലപരിക്കാണെന്ന് മനസ്സിലാക്കി ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾ കൈകാണിച്ചിട്ട് നിർത്താത്തതിനാൽ സ്വന്തം സ്കൂട്ടറിന്റെ പുറകിൾ കയറ്റി ഒരു കൈ കൊണ്ട് ചുറ്റി പിടിച്ച് പ്ലസ് ടുവിന് പഠിക്കുന്ന മകളെ മുന്നിലിരുത്തി ഒരു കൈ കൊണ്ട് സ്കൂട്ടർ ഓടിച്ച് രണ്ട് കിലോമീറ്റൽ അകലെയുള്ള നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി ഞങ്ങളെ അറിയിച്ചു. ഇപ്പോൾ എന്റെ മകൻ തിരുവനന്തപുരം മെഡിക്കൾ കോളേജിൽ ചികിത്സയിലാണ് സുഖമായി വരുന്നു. ഈ പുണ്യ പ്രവൃത്തി ചെയ്തത് കേരള പോലീസിലെ അംഗമായതിനാൽ കേരളിയനായ ഞാൻ അഭിമാനിക്കുന്നു. യേശുദാസൻ സാറിനും നന്മ നിറഞ്ഞ കേരള പോലീസിനും എന്റെയും കുടുംബത്തിന്റെയും നന്ദി… നന്ദി…
ജയിൻ (തമ്പി) അമരവിള 8907452100