കത്തോലിക്കാ സഭയിൽ കുടുംബ വർഷം(2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ ) ഡിസംബർ 27-ാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ കുടുംബ വർഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസീസ് പാപ്പ.

വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായ മാർച്ച് 19നു കുടുംബ വർഷത്തിനു തുടക്കം കുറിക്കും.

2022 ജൂണിൽ റോമിൽ വച്ചു നടക്കുന്ന ലോക കുടുംബ സമ്മേളത്തോടെ കുടുംബ വർഷത്തിനു സമാപനമാകും. കുടുബം ഒന്നാമതായി സ്നേഹത്തിലും ക്ഷമയിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന പ്രാർത്ഥനയുടെ ഭവനമായി തീരണമെന്നു പാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ഫ്രാൻസീസ് പാപ്പയുടെ അമോറിസ് ലെറ്റീഷ (Amoris Laetitia) എന്ന അപ്പസ്തോലിക പ്രബോധനം പുറത്തിറങ്ങിയിട്ട് 2021 അഞ്ചു വർഷം തികയും. 2016 മാർച്ച് 19 നു പൂർത്തീകരിച്ച ഈ പ്രബോധനം 2016 ഏപ്രിൽ എട്ടിനാണ് പ്രസിദ്ധീകരിച്ചത്. സ്നേഹത്തിന്റെ സന്തുഷ്ടി (Joy of Love) എന്ന ഈ അപ്പസ്തോലിക രേഖയിൽ കുടുംബത്തെക്കുറിച്ചും അവ നേരിടുന്ന വെല്ലുവിളികളും ചർച്ചാ വിഷയമായി.

2016 ആഗസ്റ്റു പതിനഞ്ചിനു ഫ്രാൻസീസ് പാപ്പ രൂപീകരിച്ച കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷനാണ് (The Dicastery for the Laity, Family and Life) കുടുംബ വർഷത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കുടുംബ വർഷത്തിലെ അഞ്ചു ലക്ഷ്യങ്ങൾ

1. അമോറിസ് ലെറ്റീഷ (സ്നേഹത്തിന്റെ സന്തുഷ്ടി -Joy of Love) എന്ന ഈ അപ്പസ്തോലിക പ്രബോധനത്തിൻ്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുക.

2. വിവാഹമെന്ന കൂദാശായെ ഒരു ദൈവദാനമായും അതു ഉൾക്കൊള്ളുന്ന മനുഷ്യസ്നേഹത്തിൻ്റെ രൂപാന്തരീകരണ ശക്തിയെയും പ്രഘോഷിക്കുക.

3. കുടുംബ പ്രേഷിത പ്രവർത്തനങ്ങളുടെ സജീവ ഏജൻ്റാകാൻ കുടുംബങ്ങളെ പ്രാപ്തമാക്കുക.

4. സ്നേഹത്തിൻ്റെ സത്യത്തിൽ രൂപപ്പെടുന്നതിൻ്റെ പ്രാധാന്യം യുവജനതയെ ബോധ്യപ്പെടുത്തുക ക

5. കുടുംബ പ്രേഷിതത്വത്തിൻ്റെ കാഴ്ചപ്പാടും വ്യാപ്തിയും വിശാലമാക്കുക.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം