ഈ വർഷം വി. ഔസേപ്പിതാവിൻ്റെ മാത്രമല്ല, കുടുംബ വർഷം കൂടിയായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു.
ഡിസംബര്‍ 27 ന് തിരുക്കുടുംബത്തിന്റെ തിരുനാൽ ദിനത്തിൽ സ്നേഹത്തിൽ ആനന്ദം എന്ന പാപ്പയുടെ പ്രസിദ്ധമായ ചാക്രിക ലേഖനം ധ്യാനിക്കാൻ 2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം 22 വരെ കുടുംബത്തെ പറ്റി ധ്യാനിക്കാൻ പ്രത്യേകം ആഹ്വാനം ചെയ്തു. ജൂൺ മാസം 22 ന് ആണ് ആഗോള തലത്തിൽ കുടുംബദിനം ആഘോഷിക്കുന്നത്.
അമൊരിസ് ലതീഷ്യ എന്ന സ്നേഹത്തിൽ ആനന്ദം എന്ന ചക്രികലേഖനം ആധുനിക കാലഘട്ടത്തിൽ ഒത്തിരി ചർച്ചചെയ്യപെട്ടതാണ്, പ്രത്യേകിച്ച് വിവാഹമോചനം നടത്തിയവരുടെയും, സിവിൽപരമായി പുനർവിവാഹം ചെയ്തവരുടെയും അജപാലന കര്യങ്ങൾ ചർച്ചചെയ്യപ്പെട്ടതാണ്. ദൈവപുത്രൻ വളർന്ന നസ്രത്തിലെ തിരുക്കുടുംബത്തെ ലോകമെമ്പാടുമുള്ള കുടുംബങ്ങളെ ഭരമേല്പിക്കാം എന്നാണ് പാപ്പ പറഞ്ഞത്.
കുടുംബം, പ്രൊലൈഫ്, അല്മായർ എന്നിവരുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഡികാസ്റ്ററി ആണ് പ്രത്യേകം ഈ വർഷത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഈ പ്രത്യേക വർഷാ ആചരണം കഴിഞ്ഞ വർഷം നടത്തേണ്ടതായിരുന്നു, എന്നാൽ കൊറോണ വ്യാപനം മൂലം മാറ്റിവച്ചതായിരുന്നു.
ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി റോമാ