കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു.

അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ എല്ലാവര്‍ക്കും സുപരിചതനായിരുന്നു. രോഗാവസ്ഥയില്‍ പോലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ നന്ദു നടത്തിയ ശ്രമങ്ങള്‍ വളരെ വലുതാണ്. നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

ആ പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി.

കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ഇന്ന് (15-05-2021-ശനിയാഴ്ച) പുലർച്ചെ 03:30-നായിരുന്നു അന്ത്യം.

തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്.

അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.

രോഗത്തെ ചിരിയോടെ നേരിട്ട് അർബുദ പോരാട്ടത്തിൽ നിരവധി പേർക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം.

ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്.

ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവരോട് പറയുന്ന വ്യക്തികൂടിയായിരുന്നു നന്ദു.