അജാതശിശുക്കളുടെ ഓർമ്മദിനം (The International Day of the Unborn Child) ലോകം (മാർച്ച് 25) ആചരിച്ചു .
വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർ പാപ്പയാണ് തിരുസ്സഭ മംഗളവാർത്തയുടെ തിരുന്നാൾ ആഘോഷിക്കുന്ന ഈ സുദിനം അജാതശിശുക്കളുടെ ഓർമ്മയ്ക്കായി സമർപ്പിച്ചത് .
മനുഷ്യജീവൻ്റെ മൂല്യവും മഹത്വവും ജീവൻ ഗർഭപാത്രത്തിൽ ഉരുവാകുന്ന നിമിഷം മുതൽ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം എന്ന സന്ദേശമാണ് ഈ ദിവസത്തിൻ്റെ ചൈതന്യം.ഓരോ മനുഷ്യ ജീവനും മാതൃഗർഭത്തിൽ ഉരുവാകുമ്പോൾ സൃഷ്ടാവ് ആ കുഞ്ഞിനു മാത്രം ചെയ്യാൻ കഴിയുന്ന ഒരു ദൗത്യം കൂടി ആ ജീവനോട് ചേർത്തു വയ്ക്കുന്നുണ്ട്.
ഒരു കുഞ്ഞ് ഗർഭപാത്രത്തിൽത്തിൽ വെച്ചുതന്നെ കൊല ചെയ്യപ്പെടുമ്പോൾ ഒരു ദൈവിക പദ്ധതി എന്നേയ്ക്കുമായി തകർക്കപ്പെടുന്നു എന്നർത്ഥം. “അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്;എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു. അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കതു നന്നായി അറിയാം.”(സങ്കീര്‍ത്തനങ്ങള്‍ 139 : 13-14)
അജാത ശിശുക്കളുടെ ഓർമ്മയ്ക്കായി ഒരു സ്മാരകം ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയുടെ അങ്കണത്തിൽ സ്ഥാപിച്ചിട്ടുണ്ട് . ആ സ്മാരകമാണ് ചിത്രത്തിലുള്ളത്. ഇന്നും ലോകത്ത് പ്രതിദിനം ഒന്നേകാൽ ലക്ഷത്തിൽപ്പരം ഗർഭസ്ഥ ശിശുക്കൾ വധിക്കപ്പെടുന്നുണ്ട് . ഗർഭച്ഛിദ്രത്തിന് അനുകൂലമായ നിലപാട് എടുക്കുന്ന നേതാക്കൾ ലോക രാഷ്ട്രങ്ങളുടെ ഭരണ നേതൃത്വത്തിൽ അവരോധിക്കപ്പെടുന്നു .ഗർഭച്ഛിദ്രം നിയമവിധേയമായ ഒരു അവകാശമാക്കാൻ മുറവിളികൂട്ടുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചു വരുന്നു . ജീവനുവേണ്ടി നിലകൊള്ളുന്ന ശുശ്രൂഷകരെ നമുക്ക് ഇന്നു (Pro-life day) നന്ദിയോടെ ഓർക്കാം . അവരുടെ ശബ്ദത്തിനു ശക്തി പകർന്നു കൊണ്ട് നമുക്കും പ്രാർത്ഥിക്കാം . ഈശോയേ, ഏല്ലാ ജീവനും സംരക്ഷണവും രക്ഷയും നൽകേണമേ ! പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി . ആദി മുതൽ എന്നേയ്ക്കും ആമ്മേൻ Bobby Thomas





