വത്തിക്കാൻ .“ദൈവസ്നേഹം അറിയാനും അതിനെ സ്വാഗതം ചെയ്യാനും ബന്ധങ്ങളെയും സമൂഹങ്ങളെയും ശിഥിലമാക്കുന്ന ശക്തികളെ ദൈവസ്നേഹത്തിൻറെ ഐക്യദായകവും അനുരഞ്ജനാത്മകവുമായ ശക്തിയാൽ മറികടക്കാനും ഇന്നത്തെ ലോകത്തിന് ദാമ്പത്യ ഉടമ്പടി ആവശ്യമാണ് എന്നാണ് സഭ നമ്മെ ഓർമ്മിപ്പിക്കുന്നത്.

കുടുംബത്തിൽ, വിശ്വാസം, ജീവിതത്തോടൊപ്പം തലമുറതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു: ഭക്ഷണ മേശയിലെ ആഹാരവും ഹൃദയത്തിൻറെ സ്നേഹവും പോലെ അത് പങ്കിടപ്പെടുന്നു. നമ്മെ സ്നേഹിക്കുകയും നമ്മുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന യേശുവിനെ എപ്പോഴും കണ്ടുമുട്ടാൻ പറ്റിയ സവിശേഷ സ്ഥാനമായി കുടുംബത്തെ ഇത് മാറ്റുന്നു. മനുഷ്യവംശത്തിന്റെ ഭാവി ഉരുവാകുന്നത് കുടുംബങ്ങളിൽ നിന്നാണ്.” 2025 ജൂൺ 1 ഞായറാഴ്ച കുഞ്ഞുങ്ങളുടെയും വയോധികരുടെയും നേതൃത്വത്തിലുള്ള ജൂബിലിയാചരണത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ നൽകിയ സന്ദേശത്തിൽനിന്നും.

നിങ്ങൾ വിട്ടുപോയത്